Global Village 29th season gets off to a colorful start
dubai

ഗ്ലോബൽ വില്ലേജ് 29 -ാം സീസണ് വർണാഭമായ തുടക്കം

90ലധികം സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനം
Published on

ദുബായ്: മിഡിൽ ഈസ്റ്റിലെഏറ്റവും വലിയ കുടുംബ, വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്‍റെ സീസൺ 29ന് തുടക്കമായി. ബുധനാഴ്ച വൈകുന്നേരം 6 മണിക്കാണ് ഔപചാരിക ഉദ്ഘാടനം നടന്നത്. ദുബായിയുടെ വാർഷികാഘോഷ പരിപാടികളുടെ കലണ്ടറിലെ പ്രധാന ഹൈലൈറ്റ് എന്ന നിലയിൽ എമിറേറ്റിന്‍റെ സാംസ്കാരിക, വിനോദ, സാമൂഹിക സംരംഭങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഗ്ലോബൽ വില്ലേജ് ശ്രദ്ധേയ പ്രവർത്തനങ്ങളുടെയും പ്രകടനങ്ങളുടെയും കേന്ദ്രമായി നിലകെള്ളന്നു.

2025 മെയ് 11 വരെ നീളുന്ന ഈ സീസണിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 ലധികം സംസ്‌കാരങ്ങൾ പ്രദർശിപ്പിക്കുന്നു. 3,500ലധികം ഷോപ്പിംഗ് ഔട്ലെറ്റുകൾ ഉൾക്കെള്ളുന്ന പവലിയനുകളുടെ എണ്ണം 30 ആയി വർധിപ്പിച്ച് മുൻ റെക്കോർഡുകളെ മറികടക്കാനുള്ള പാതയിലാണ് ഗ്ലോബൽ വില്ലേജ് പാർക്ക്. വിവിധ ഭക്ഷ്യ സ്റ്റാളുകളിൽ സമാനതകളില്ലാത്ത ആഗോള പാചക രീതികൾ അവതരിപ്പിക്കുന്നു. ഈ വർഷത്തെ ഏറ്റവും പുതിയ റസ്റ്ററന്‍റ് പ്ലാസ, ഇരട്ട നിലകളുള്ള ഫിയസ്റ്റയിലെ സ്ട്രീറ്റ് കിയോസ്കുകൾ, പൂർണമായും രൂപമാറ്റം വരുത്തിയ റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവ ഇത്തവണത്തെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

ഗ്ലോബൽ വില്ലേജിന്‍റെ പ്രശസ്തമായ സ്റ്റേജുകളിലും പരിസരങ്ങളിലും പുതിയ സ്റ്റണ്ട് ഷോ ഉൾപ്പെടെയുള്ള ലോകോത്തര വിനോദ, പ്രകടനങ്ങളുടെ ആകർഷകമായ ലൈനപ്പുണ്ട്. ഈ സീസണിൽ ആവേശകരമായ പുതിയ പവലിയനുകൾ ഗ്ലോബൽ വില്ലജ് അവതരിപ്പിക്കുന്നു. ജോർദാൻ, ഇറാഖ്, ശ്രീലങ്ക ആന്‍റ് ബംഗ്ലാദേശ് എന്നിവയാണവ. ഈ രാജ്യങ്ങളിലെ സമ്പന്നമായ സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ, പാചക ആനന്ദങ്ങൾ, ആധികാരികവും ആകർഷകവുമായ ഷോപ്പിംഗ് ഇനങ്ങൾ എന്നിവ ഇവിടങ്ങളിൽ നിന്നറിയാം.

ലോകോത്തര പ്രകടനങ്ങൾ, പ്രിയ കഥാപാത്രങ്ങൾ, സംഗീത കച്ചേരികൾ, സ്ട്രീറ്റ് പെർഫോമർമാർ തുടങ്ങിയ 40,000 ത്തിലധികം ഷോകളും പ്രകടനങ്ങളും പുതിയ സീസണിൽ അരങ്ങേറും.സൈബർ സിറ്റി ഡേഞ്ചർ സോൺ സ്റ്റണ്ട് ഷോയാണ് ഈ സീസണിലെ ശ്രദ്ധേയമായ മറ്റെരിടം. ഗ്രാവിറ്റി ഷോയും സ്റ്റണ്ടുകളും അതിഥികൾക്ക് ശ്വാസമടക്കിപ്പിടിച്ചാകും കാണാനാവുക. പ്രധാന വേദിയിൽ അർബൻ ക്രൂ, എ.ഐ.എൻ.ജി.എ.എ, ആഫ്രിക്കൻ ഫുട്‌പ്രിന്‍റ്, മാലേവോ തുടങ്ങിയ അന്താരാഷ്‌ട്ര ആക്‌ടുകളും ഗ്ലോബൽ വില്ലേജ് എന്‍റർടൈൻമെന്‍റ് ടീം നിർമിക്കുന്ന മികവാർന്ന ഷോകളു മുണ്ടാകും.

യുവ അതിഥികൾക്കായി കിഡ്‌സ് തിയേറ്ററിൽ ദി വണ്ടറേഴ്‌സ്, പിജെ മാസ്‌ക്‌സ്, പീറ്റർ റാബിറ്റ്, ഒക്ടോനട്ട്‌സ് എന്നിവയിൽ നിന്നുള്ള ഉജ്വല പ്രകടനങ്ങൾ അവതരിപ്പിക്കും. ഗേറ്റ് ഓഫ് ദി വേൾഡിന്‍റെ എക്സിറ്റ് ഡോമിനുള്ളിലെ ഒരു 3ഡി വിനോദ പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്.

ഗ്ലോബൽ വില്ലേജ് ഔദ്യോഗിക വെബ്‌സൈറ്റ്, മന്‍റെ ബൈൽ ആപ്പ്, അല്ലെങ്കിൽ പ്രവേശന കാവാടങ്ങളിലെ കൗണ്ടറുകൾ എന്നിവിടങ്ങളിൽ നിന്നും പ്രവേശന ടിക്കറ്റുകൾ വാങ്ങാം.