12 വയസിനു താഴെയുള്ളവർക്ക് ഗ്ലോബൽ വില്ലെജിലേക്ക് പ്രവേശനം സൗജന്യം

3 വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും നിശ്ചയ ദാർഢ്യ വ്യക്തികൾക്കും നിലവിൽ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
Global Village free entry for kids

12 വയസിനു താഴെയുള്ളവർക്ക് ഗ്ലോബൽ വില്ലെജിലേക്ക് പ്രവേശനം സൗജന്യം

Updated on

ദുബായ്: 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ഗ്ലോബൽ വില്ലെജിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചതായി അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലെജിന്‍റെ ഈ സീസൺ അവസാനിക്കുന്ന മേയ് 11 വരെ ഈ പ്രത്യേക പ്രമോഷൻ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

3 വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും നിശ്ചയ ദാർഢ്യ വ്യക്തികൾക്കും നിലവിൽ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഈ വർഷം കൂടുതൽ സാംസ്കാരിക പ്രദർശനങ്ങൾ, പുതിയ വിനോദ പരിപാടികൾ, നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ആഗോള ഗ്രാമം പ്രവർത്തിക്കുന്നത്. ഈ മാസം 30ന് ബോൺ ജോവിയെ ഗ്ലോബൽ വില്ലെജിൽ ആദരിക്കും. മേയ് 11ന് 29 ആം സീസൺ ഔപചാരികമായി സമാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com