വഖഫ് ദാതാക്കൾക്ക് ഗോൾഡൻ വിസ

ദുബായ് ജിഡിആർഎഫ്എയും ഔഖാഫ് ദുബായിയും തമ്മിൽ കരാർ.
Golden Visa for Waqf Donors

വഖഫ് ദാതാക്കൾക്ക് ഗോൾഡൻ വിസ

Updated on

ദുബായ്: മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നവരെ (വഖഫ് ദാതാക്കളെ) ആദരിക്കുന്നതിനായി ഗോൾഡൻ വിസ നൽകാൻ ദുബായ് തീരുമാനിച്ചു. ഇതിനായി, ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായും ഔഖാഫ് ദുബായും സഹകരണ കരാറിൽ ഒപ്പുവച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളെ ദുബായിയുടെ സാമൂഹിക - വികസന രംഗത്തെ പ്രധാന ഘടകമാക്കി മാറ്റാനുള്ള കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് പുതിയ നടപടി. 'ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ' എന്ന വിഭാഗത്തിലാണ് ഇത്തരകാർക്ക് ഗോൾഡൻ വിസ ലഭിക്കുക. റസിഡന്‍റിനും- നോൺ റസിഡന്‍റിനും വഖഫ് (ദാനധർമ്മം) വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നവരെയാണ് ഇതിനായി പരിഗണിക്കുക.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ജൈടെക്സ് ഗ്ലോബൽ 2025 -ലെ വേദിയിൽ ജിഡിആർഎഫ്എ - ദുബായ് ഡയറക്റ്റർ ജനറൽ ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയും ഔഖാഫ് ദുബായ് സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുതവയുമാണ് കരാർ ഒപ്പുവച്ചത്.

ഗോൾഡൻ വിസക്ക് അർഹരായ ദാതാക്കളെ ഔഖാഫ് ദുബായ് നാമനിർദേശം ചെയ്യും. കാബിനറ്റ് റെസല്യൂഷൻ നമ്പർ (65) 2022-ലെ മാനദണ്ഡങ്ങൾ പാലിക്കുന്നവരെയാണ് ഇതിനായി പരിഗണിക്കുക.

ഔഖാഫ് ദുബായിയുടെ ശുപാർശ അംഗീകരിച്ച ശേഷം ജിഡിആർഎഫ്എ ദുബായ് അത്തരം വിഭാഗത്തിൽ അർഹരായവർക്ക് വിസ അനുവദിക്കും. പദ്ധതിയുടെ നടത്തിപ്പ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യങ്ങൾ വിലയിരുത്താനും ഇരു സ്ഥാപനങ്ങളും ചേർന്ന് ഒരു സംയുക്ത സമിതി രൂപീകരിക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com