ഗിന്നസ് ലോക റെക്കോഡ് നേട്ടവുമായി യുഎഇയിലെ പേസ് വിദ്യാഭ്യാസ ഗ്രൂപ്പ്: സ്വന്തമാക്കുന്നത് 9-ാമത് ഗിന്നസ് റെക്കോഡ്

പേസ് ഗ്രൂപ്പിന് കീഴിലുള്ള ഷാർജ മുവൈലയിലെ ഇന്ത്യ ഇന്‍റര്‍നാഷനല്‍ സ്കൂൾ മൈതാനിയിലാണ് ഗിന്നസ് ലോക റെക്കോഡ് സ്‌ഥാപിച്ച പരിപാടി നടത്തിയത്
guinness world record dubai

ഗിന്നസ് ലോക റെക്കോഡ് നേട്ടവുമായി യുഎഇയിലെ പേസ് വിദ്യാഭ്യാസ ഗ്രൂപ്പ്: സ്വന്തമാക്കുന്നത് ഒമ്പതാമത്ത് ഗിന്നസ് റെക്കോഡ്

Updated on

ഷാര്‍ജ: ഗിന്നസ് ലോക റെക്കോഡ് നേട്ടം സ്വന്തമാക്കി യുഎ.ഇയിലെ പേസ് വിദ്യാഭ്യാസ ഗ്രൂപ്. ഒരേ സമയം 25 രാജ്യങ്ങളിൽ നിന്നുള്ള 5035 വിദ്യാർഥികളെ അണിനിരത്തി 35 വ്യത്യസ്ത ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്. പേസ് ഗ്രൂപ്പിന്‍റെ ഒമ്പതാമത്തെ ഗിന്നസ് റെക്കോഡ് നേട്ടമാണിത്.

പേസ് ഗ്രൂപ്പിന് കീഴിലുള്ള ഷാർജ മുവൈലയിലെ ഇന്ത്യ ഇന്‍റര്‍നാഷനല്‍ സ്കൂൾ മൈതാനിയിലാണ് ഗിന്നസ് ലോക റെക്കോഡ് സ്‌ഥാപിച്ച പരിപാടി നടത്തിയത്. വാക്കിങ് വാട്ടർ, എലിഫന്‍റ് ടൂത്ത്‌പേസ്റ്റ്, അഗ്നിപർവതം, ലാവ ലാമ്പ്, ബലൂൺ ഇൻഫ്ലേറ്റിങ്, ഫിസി ഫൺ, ഡെൻസിറ്റി പരീക്ഷണം, മിൽക്ക് ഫയർവർക്സ്, സർഫേസ് ടെൻഷൻ ആക്ടിവിറ്റികൾ, ഇൻവിസിബിൾ ഇങ്ക്, പി.എച്ച് ഇൻഡിക്കേറ്ററുകൾ, റെഡോക്സ് റിയാക്ഷനുകൾ, ട്രാവലിങ് വാട്ടർ, ക്രോമാറ്റോഗ്രഫി, ഓട്ടോമാറ്റിക് വാട്ടർ ഫൗണ്ടൻ, അയോഡിൻ-സ്റ്റാർച്ച് ക്ലോക്ക് റിയാക്ഷൻ, വാട്ടർ ബബിൾസ്, ഡെൻസിറ്റി റെയിൻബോസ് തുടങ്ങിയ പരീക്ഷണങ്ങളാണ് ഒരേസമയം നടന്നത്.

വൈസ് പ്രിൻസിപ്പൽ ഷിഫാന മുയിസ്, അസി. ഡയറക്ടർ സഫാ അസാദ് എന്നിവർ നേതൃത്വം നൽകി. പെയ്സ് ഗ്രൂപ് ഡയറക്ടർമാരായ ആസിഫ് മുഹമ്മദ്, ലതീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുഎഇയുടെ 54ാം ദേശീയദിനം, സുസ്ഥിരതാ ലക്ഷ്യങ്ങൾ, 2026 കുടുംബ വർഷം എന്നിവയോടനുബന്ധിച്ച് പേസ് ഗ്രൂപ്പിന്‍റെ സില്‍വിയോറ എന്ന് പേരിട്ട രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഗിന്നസ് റെക്കോഡ് പ്രകടനം സംഘടിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com