ദുബായ്: യുഎഇയിലെ പ്രമുഖ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്‍റ് (ഗിഫ്റ്റ് 2025) അടുത്ത വർഷം ജനുവരിയിൽ നടക്കും. ജനുവരി 18,19 തീയതികളിൽ ദുബായ് അബു ഹെയ്ൽ സ്പോർട്സ് ബേ മൈതാനത്താണ് മത്സരം നടത്തുന്നത്.
യുഎഇയിലെ കെഫാ റാങ്കിങ്ങിൽ മുൻനിരയിലുള്ള എട്ട് പ്രധാന ടീമുകളാണ് ഗിഫ്റ്റ് നയൻസിൽ ഏറ്റുമുട്ടുന്നതെന്ന് മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര അറിയിച്ചു. 19 ന് സെമിഫൈനലുകളും ഫൈനലും നടക്കും.എസ് എം ഇവന്‍റ്സിന്‍റെ നേതൃത്വത്തിലാണ് ടൂർണമെന്‍റ് നടത്തുന്നത്. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ - 0503505127, 0525632233