ഗുരുവിചാരധാര 2026: പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സമഗ്ര സംഭാവനയ്ക്കുള്ള ഗുരുശ്രേഷ്ഠ ഗ്ലോബൽ അവാർഡ് റോയൽ ഇൻഡ്റോയൽ ഗ്രൂപ്പ് ചെയർമാൻ സുഗതൻ ജനാർദ്ദനന് ലഭിച്ചു
Guruvicharadhara 2026: Awards Announced

സുഗതൻ ജനാർദ്ദനൻ

Updated on

ദുബായ്: ശ്രീനാരായണ ഗുരുവിന്‍റെ മാനവികത, സമത്വം, സഹോദര്യം, സേവനം എന്നീ മഹത്തായ ദർശനങ്ങളെ മുൻനിർത്തി, സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഗുരുവിചാരധാര ഏർപ്പെടുത്തിയ 2026-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

സമഗ്ര സംഭാവനയ്ക്കുള്ള ഗുരുശ്രേഷ്ഠ ഗ്ലോബൽ അവാർഡ് റോയൽ ഇൻഡ്റോയൽ ഗ്രൂപ്പ് ചെയർമാൻ സുഗതൻ ജനാർദ്ദനന് ലഭിച്ചു. മികച്ച സംരംഭകനുള്ള ഗുരുദേവ ബിസിനസ് എക്സലൻസ് അവാർഡ് ദേവൂസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്റ്റർ മോഹൻദാസിന് ലഭിച്ചു.

വനിത വിനോദ്

വനിത വിനോദ്

അരുൺ പാറാട്ട്

അരുൺ പാറാട്ട്

ഷിൻസ് സെബാസ്റ്റ്യൻ

ഷിൻസ് സെബാസ്റ്റ്യൻ

മികച്ച വനിതാ സംരംഭകയ്ക്കുള്ള ഗുരുദേവ എക്സലൻസ് അവാർഡ് അൽ സുഹൈൽ ഷിപ്പ് മെയിന്‍റനൻസ് കമ്പനി മാനേജിങ് ഡയറക്റ്റർ ലിനി പണിക്കർക്കും മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം സെൽവാ ഇന്‍റർനാഷണൽ സ്റ്റീൽ ഫാബ്രിക്കേഷൻ മാനേജിങ് ഡയറക്റ്റർ ഡോ. ഭഗവതി രവിക്കും ലഭിക്കും. മാധ്യമരംഗത്തെ മികവിനുള്ള പുരസ്കാരം വനിതാ വിനോദ്, (മാതൃഭൂമി) അരുൺ പാറാട്ട്, (ബിഗ് ടി.വി.)

ഷിൻസ് സെബാസ്റ്റ്യൻ, ( ജനം ടി.വി) എന്നിവർക്ക് സമ്മാനിക്കും. പുരസ്കാര നിർണയ കമ്മിറ്റി ഭാരവാഹികളായ മുരളീധര പണിക്കർ, പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, ശ്യാംപ്രഭു, ഷാജി ശ്രീധരൻ എന്നിവരാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com