ഓണാഘോഷം സംഘടിപ്പിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ് എന്നിവയുൾപ്പെടെയുള്ള കലാരൂപങ്ങൾ അണിനിരന്നു.
Sharjah Indian Association organizes Onam celebrations

ഓണാഘോഷം സംഘടിപ്പിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

Updated on

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷ‍ന്‍റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. ഓണാഘോഷ പരിപാടികൾ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് മുഖ്യാതിഥി ആയിരുന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.

കേരളത്തിന്‍റെ കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വിപുലമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് സമ്മേളനം തുടങ്ങിയത്.

ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ് എന്നിവയുൾപ്പെടെയുള്ള കലാരൂപങ്ങൾ അണിനിരന്നു.

അൽ ഇബ്തിസാമ സ്പെഷൽ സ്കൂളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരവും നടന്നു. സിത്താര കൃഷ്ണകുമാറിന്‍റെ സംഗീത ബാൻഡ് ആയ പ്രോജക്റ്റ് മലബാറിക്കസിന്‍റെ സംഗീത പരിപാടിയും നടന്നു. ഓണസദ്യയിൽ കാൽ ലക്ഷത്തോളം പേർ പങ്കുചേർന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com