സിബിഎസ്ഇ പത്താം ക്ലാസ് - പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടി ഹാബിറ്റാറ്റ് സ്കൂളുകൾ

പരീക്ഷ എഴുതിയ 256 വിദ്യാർഥികളിൽ 54 പേർ 90%-ത്തിൽ കൂടുതൽ സ്കോർ കരസ്ഥമാക്കി.
habitat schools achieve 100% success rate in cbsc Class 10th - plus two exams

സിബിഎസ്ഇ പത്താം ക്ലാസ് - പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടി ഹാബിറ്റാറ്റ് സ്കൂളുകൾ

Updated on

അജ്‌മാൻ: സിബിഎസ്ഇ പത്താം ക്ലാസ് - പ്ലസ് ടു പരീക്ഷകളിൽ അജ്‌മാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. അജ്‌മാൻ അൽ ജർഫ് ഹാബിറ്റാറ്റ് സ്കൂളിലെ അഫ്രാസ് ഉമൈർ ചൗധരി 98.80% നേടി പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാമതെത്തി.

പരീക്ഷ എഴുതിയ 256 വിദ്യാർഥികളിൽ 54 പേർ 90%-ത്തിൽ കൂടുതൽ സ്കോർ കരസ്ഥമാക്കി. 180 പേർ ഡിസ്റ്റിങ്ഷനും 66 പേർ ഫസ്റ്റ് ക്ലാസും നേടി. പ്ലസ് ടുവിൽ 92 വിദ്യാർഥികൾ പരീക്ഷ എഴുതി. ഓം ഹരി ജയകൃഷ്ണ 96.6% നേടി സയൻസ് വിഭാഗത്തിലും ഫെന്നി ജിതേന്ദ്ര ഖത്രി 95.8% നേടി കൊമേഴ്‌സ് വിഭാഗത്തിലും മുന്നിലെത്തി. 16 വിദ്യാർഥികൾ 90% ത്തിൽ കൂടുതൽ മാർക്ക് നേടി. 69 പേർക്ക് ഡിസ്റ്റിങ്ഷനും19 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂളിൽ ഫാത്തിമ ഹന 98.2% മാർക്കോടെ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി. പരീക്ഷ എഴുതിയ 225 വിദ്യാർഥികളിൽ 29 വിദ്യാർഥികൾ 90% ത്തിൽ കൂടുതൽ മാർക്ക് നേടി. 110 പേർക്ക് ഡിസ്റ്റിങ്ഷനും, 63 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

12-ാം ക്ലാസിൽ പരീക്ഷ എഴുതിയ 161 വിദ്യാർഥികളിൽ 8 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ 1 ഗ്രേഡ് സ്വന്തമാക്കി. 17 പേർക്ക് 90% ൽ കൂടുതൽ മാർക്കും , 82 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു.

സയൻസ് വിഭാഗത്തിൽ മുആദ് ബിൻ സിയാദ് 95.2% വും കൊമേഴ്‌സ് വിഭാഗത്തിൽ നിസ്സ ഹാഷിം 96.6% വും നേടി ഒന്നാം സ്ഥാനത്തെത്തി.

അൽ തല്ലയിലെ ഹാബിറ്റാറ്റ് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ 32 വിദ്യാർഥികളിൽ 13 വിദ്യാർഥികൾ ഡിസ്റ്റിങ്ഷനും, 16 പേർ ഫസ്റ്റ് ക്ലാസും നേടി. മുഹമ്മദ് ഹബീബ് ഖാൻ 93.2% നേടി സ്കൂളിൽ മുന്നിലെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com