ഹല കാസർകോട് ഗ്രാൻഡ് ഫെസ്റ്റ് 2025’ബ്രോഷർ പ്രകാശനം

ദുബായ് കെഎംസിസി പ്രസിഡന്‍റ് അൻവർ അമീൻ ബ്രോഷർ പ്രകാശനം ചെയ്തു.
Hala Kasaragod Grand Fest 2025 brochure released

ഹല കാസർകോട് ഗ്രാൻഡ് ഫെസ്റ്റ് 2025’ബ്രോഷർ പ്രകാശനം

Updated on

ദുബായ്: ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഹല കാസർകോട് ഗ്രാൻഡ് ഫെസ്റ്റ് 2025’ഈ മാസം 26ന് ദുബായ് അൽ ഖിസൈസ് ഇത്തിസലാത്ത് അക്കാഡമിയിൽ നടക്കും. ദുബായ് കെഎംസിസി പ്രസിഡന്‍റ് അൻവർ അമീൻ ബ്രോഷർ പ്രകാശനം ചെയ്തു.

ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സലാം കന്യപ്പാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ്, സംസ്ഥാന കെഎംസിസി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ തുടങ്ങിയവർ പങ്കെടുത്തു.

ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ നീളുന്ന പരിപാടിയിൽ ലൈവ് മ്യൂസിക്കൽ കൺസേർട്ട്, കാസർകോടിന്‍റെ തനത് നാടൻ കലകൾ, അറബ് ഫ്യൂഷൻ പ്രോഗ്രാമുകൾ, അവാർഡ് നൈറ്റ്, ബിസിനസ് ഉച്ചകോടി, മെഡിക്കൽ ഡ്രൈവ് എന്നിവ ഉണ്ടാകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., എം.എ. യൂസഫലി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com