'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ്' 2025-26 ന്‌ ദുബായ് ഇത്തിസലാത്ത്‌ അക്കാഡമിയിൽ

ഫെസ്റ്റിൽ 15000 ത്തോളം പേർ പങ്കെടുക്കും
'Hala Kasrod Grand Fest' to be held at Etisalat Academy, Dubai in 2025-26

'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ്' 2025-26 ന്‌ ദുബായ് ഇത്തിസലാത്ത്‌ അക്കാഡമിയിൽ

Updated on

ദുബായ്: ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 26 ന്‌ ദുബായ് ഇത്തിസലാത്ത്‌ അക്കാഡമിയിൽ അരങ്ങേറും. ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ നീണ്ട് നിൽക്കുന്ന ഹല കാസ്രോഡ് ഗ്രാന്‍റ് ഫെസ്റ്റിൽ 15000 ത്തോളം പേർ പങ്കെടുക്കും. ഫെസ്റ്റിന്‍റെ ഭാഗമായി കൾച്ചറൽ ഹാർമണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്ട്, കാസർഗോഡിന്‍റെ തനത് സംസ്കാരം വിളിച്ചോതുന്ന നാടൻ കലകൾ, അവാർഡ് നൈറ്റ്, അറബ് ഫ്യൂഷൻ പ്രോഗ്രാമുകൾ, മാജിക്കൽ മൊമെന്‍റ്സ്, ചിരിയും ചിന്തയും സമ്മേളിക്കൂന്ന ഗെയിംസ് അറീന, മെഹന്തി ഡിസൈൻ മത്സരം, കിച്ചൺ ക്യൂൻ, മെഡിക്കൽ ഡ്രൈവ് തുടങ്ങിയവ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കും.

ഫെസ്റ്റിന്‍റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പും ഫുട്ബോൾ മേളയും വുമൻസ് കോൺക്ലെവും സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ വിശിഷ്ടാതിഥികളായി പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ, എം.എ. യൂസഫ് അലി, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി ഇ.ടി. മുഹമ്മദ് ബഷീർ പി വി അബ്ദുൽ വഹാബ്‌ ഹാരിസ് ബീരാൻ രാജ്‌മോഹൻ ഉണ്ണിത്താൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, സ്യ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ, സയ്യിദ്‌ അബ്ബസലി ശിഹാബ്‌ തങ്ങൾ, എം എൽ എമാരായ എൻ എ നെല്ലിക്കുന്ന് എ കെ എം അഷ്‌റഫ് ,എൻ.എ ഹാരിസ് എന്നിവർ പങ്കെടുക്കും.

ഹല കാസ്രോഡ് ഗ്രാന്‍റ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി വേദിയിലേക്ക് ദേര, ബർദുബായ്, കറാമ, സത്വ, അൽ ഖിസൈസ് എന്നിവിടങ്ങളിൽ നിന്നും സൗജന്യ ബസ് സർവ്വീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇത്തിസലാത്ത്‌ മെട്രൊ സ്റ്റേഷനിൽ നിന്ന് 20 മിനുട്ട് ഇടവിട്ട് ഷട്ടർ ബസ്സും ഏർപ്പാടാക്കിയിട്ടുണ്ട് എന്ന് ദുബായ്‌ കെ എം സി സി സംസ്ഥാന ജന. സെക്രട്ടറിയും ഹല കാസ്രോഡ്‌ മുഖ്യ രക്ഷാധികാരിയും കൂടിയായ യഹ്‌യ തളങ്കര, സംഘാടക സമിതി ചെയർമാൻ സലാം കന്യപ്പാടി, ജനറൽ കൺവീനർ ഹനീഫ്‌ ടി ആർ, ട്രഷർ ഡോ. ഇസ്മയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന കെ എം സി സി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ്‌ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, മീഡിയ വിംഗ് ചെയർമാൻ പി ഡി നൂറുദ്ദീൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com