ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി വിധി പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നതെന്ന് വി.ഡി. സതീശൻ ‌| Video

എന്നിട്ടും എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്

ദുബായ്: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തുടക്കം മുതൽ സ്വീകരിക്കുന്ന നിലപാടിനെ ശരിവെക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രണ്ട് കാര്യങ്ങളാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത്. ഒന്ന് ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. കുറ്റ കൃത്യങ്ങളുടെ പരമ്പര നടന്നു. രണ്ട് പെൻഡ്രൈവുകളും വാട്സാപ്പ് സന്ദേശങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറി.

എന്നിട്ടും എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. ഇത് തന്നെയാണ് ഹൈക്കോടതിയും ചോദിച്ചത്. പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കാവുന്ന കുറ്റങ്ങൾ ഇതിലുണ്ട്. ഇത് മറച്ചുവച്ചതോടെ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് തെളിഞ്ഞരിക്കുകയാണ്.

രണ്ടാമത്തേത് സിനിമാരംഗത്തെ സ്ത്രീകളുടെ പരാതികൾ അന്വേഷിക്കാൻ വനിതാ ഐപിഎസ് ഉദ‍്യോഗസ്ഥർ അടക്കമുള്ളവരെ നിയമിച്ചു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഉയർന്ന പരാതികൾ മാത്രമാണ് ഈ സംഘം അന്വേഷിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെക്കുറിച്ചും ഇവർ അന്വേഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ 44 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദത്തിന് മുൻപ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com