ആരോഗ്യകരമായ ജീവിതശൈലി: കമ്മ്യൂണിറ്റി സൈക്ലിങ് റാലി സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പരിപാടിയ്ക്ക് നേതൃത്വം നൽകി.
Healthy Lifestyle: Dubai Immigration organizes community cycling rally

ആരോഗ്യകരമായ ജീവിതശൈലി: കമ്മ്യൂണിറ്റി സൈക്ലിങ് റാലി സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ് ഇമിഗ്രേഷൻ കമ്മ്യൂണിറ്റി സൈക്ലിങ് റാലി സംഘടിപ്പിച്ചു. അൽ ഖവാനീജ് ട്രാക്കിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പരിപാടിയ്ക്ക് നേതൃത്വം നൽകി.

ജീവനക്കാരുടെയും സമൂഹത്തിന്‍റെയും സന്തോഷം വർധിപ്പിക്കുന്നതിനും സർക്കാർ സ്ഥാപനവും സമൂഹവും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. കായിക പ്രവർത്തനങ്ങളെയും കൂട്ടായ പ്രവർത്തനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ഈ സൈക്ലിങ് പരിപാടി, ജോലിസ്ഥലത്തും പൊതുസമൂഹത്തിലും ആരോഗ്യകരമായ ഒരു സംസ്കാരം വളർത്താൻ ലക്ഷ്യമിടുന്നു.

സന്തോഷവും ജീവിതനിലവാരവും വർധിപ്പിക്കുന്നതിനുള്ള ജനറൽ ഡയറക്റ്ററേറ്റിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com