കനത്ത മഴയും ആലിപ്പഴ വർഷവും; യുഎഇയിൽ ഓറഞ്ച് അലർട്ട്

കാലാവസ്ഥാ മാറ്റം ശ്രദ്ധിക്കാനും, ജാഗ്രത പാലിക്കാനും മുന്നറിയിപ്പ്
Heavy rain and hail; Orange alert in UAE

കനത്ത മഴയും ആലിപ്പഴ വർഷവും; യുഎഇയിൽ ഓറഞ്ച് അലർട്ട്

Updated on

അബൂദബി: കനത്ത വേനൽ തുടരുന്നതിനിടെ യു എ ഇ യുടെ ചില ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവുമുണ്ടായി. അൽ ഐനിന്‍റെ വടക്കൻ പ്രദേശത്താണ് വൈകുന്നേരം മഴയ്ക്കിടെ ആലിപ്പഴ വർഷമുണ്ടായത്. ദേശിയ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റം ശ്രദ്ധിക്കാനും, ജാഗ്രത പാലിക്കാനും കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.

മഴയുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പ് ബോർഡുകളിലും ഇലക്ട്രോണിക് മാർഗനിർദേശ ബോർഡുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗ പരിധികൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. അബുദാബിയിലെ സാംസ്കാരിക, ടൂറിസം കേന്ദ്രമായ അൽ സഅദിയാത്ത് ദ്വീപിലും ഫുജൈറയിലും ഷാർജയിലെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com