അൽ ഐനിൽ കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അൽ ഐന് പുറമെ യുഎഇയ്ക്കും ഒമാനും ഇടയിലുള്ള ഖതം അൽ ശിഖ്‌ലയിലും ഇടി മിന്നലോട് കൂടിയ മഴ പെയ്തു.
Heavy rain in Al Ain: Orange alert declared

അൽ ഐനിൽ കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Updated on

അബുദാബി: ശനിയാഴ്ച യുഎഇ യിലെ അൽ ഐൻ ഉൾപ്പെടയുള്ള വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ശക്തമായ കാറ്റിനൊപ്പമാണ് മഴ പെയ്തത്. പ്രതികൂല കാലാവസ്ഥയിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിക്കുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മഴ പെയ്തതോടെ വേനൽച്ചൂടിൽ നിന്ന് താമസക്കാർക്ക് അൽപം ആശ്വാസം ലഭിച്ചു.

അൽ ഐന് പുറമെ യുഎഇയ്ക്കും ഒമാനും ഇടയിലുള്ള ഖതം അൽ ശിഖ്‌ലയിലും ഇടി മിന്നലോട് കൂടിയ മഴ പെയ്തു. താഴ്‌വരകൾ ഒഴിവാക്കാൻ അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.

വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിരത്തുകളിലെ വേഗ പരിധി നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com