റാസൽഖൈമയിലും ഫുജൈറയിലും കനത്ത മഴ, ആലിപ്പഴ വർഷം

അറബിക്കടലിൽ നിന്ന് യുഎഇയുടെ പ്രാന്ത ഭാഗങ്ങളിലേക്ക് ന്യൂനമർദം എത്തിയതാണ് മഴയ്ക്ക് കാരണമായത്
Heavy rain RAK, Fujairah
റാസൽഖൈമയിലും ഫുജൈറയിലും കനത്ത മഴ, ആലിപ്പഴ വർഷം
Updated on

റാസൽഖൈമ: റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച ഇടിമിന്നലോടെ കനത്ത മഴ പെയ്തു. റാസൽഖൈമയിൽ ആലിപ്പഴം വർഷവുമുണ്ടായി. അറബിക്കടലിൽ നിന്ന് യുഎഇയുടെ പ്രാന്ത ഭാഗങ്ങളിലേക്ക് ന്യൂനമർദം എത്തിയതാണ് മഴയ്ക്ക് കാരണമായത്.

റാസൽഖൈമയിലെ അൽ ദിഗ്ദാഗ, അൽ ഹംറാനിയ എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിലാണ് മഴ പെയ്തത്. ഉമ്മുൽഖുവൈനിലെ എമിറേറ്റ്‌സ് റോഡ് ഭാഗത്തും, റാസൽഖൈമയിലെ അൽ ജസീറ അൽ ഹംറ ഭാഗത്തും രാവിലെ 6.20ഓടെ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പറഞ്ഞു.

മഴ ഉള്ളപ്പോൾ സുരക്ഷാ നടപടികൾ പാലിക്കണമെന്ന് റാസൽഖൈമ പോലിസ് താമസക്കാരോട് ആവശ്യപ്പെട്ടു. തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മഴ പെയ്തതോടെ താപനിലയിൽ കുറവുണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com