
റാസൽഖൈമയിൽ കനത്ത മഴ: ജാഗ്രതാ നിർദേശം
ദുബായ്: റാസൽഖൈമ ഉൾപ്പെടെയുള്ള യുഎഇയിലെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു. റാസൽഖൈമയിലെ ഷാവ്കയിലാണ് ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ ശക്തമായ മഴ പെയ്തത്. ദുബായിയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശുകയും കാഴ്ച പരിധി കുറയുകയും ചെയ്തു. ഇതേതുടർന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
ഞായറാഴ്ച രാത്രിയോടെ ഫുജൈറ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡ്രൈവർമാർ ശ്രദ്ധാപൂർവ്വം വാഹനമോടിക്കണമെന്നും അപ്രതീക്ഷിതമായ മണൽകാറ്റ് കാഴ്ച മറയ്ക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
യുഎഇയിലുടനീളമുള്ള താപനില 43°C മുതൽ 47°C വരെ ഉയരും. പകൽ സമയത്ത് മണിക്കൂറിൽ 35 കി.മീ വരെ വേഗതയിൽ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാനിലും കടൽ ശാന്തമായിരിക്കും.