ബലി പെരുന്നാൾ: യുഎഇയിൽ വിപണികൾ സജീവം

​ഷാർജ എക്സ്പോ സെന്‍ററിൽ ലോകോത്തര ബ്രാൻഡുകളുടെ പ്രത്യേക വിപണനമേള
Eid al-Adha: Markets active in the UAE

ബലി പെരുന്നാൾ : യുഎഇയിൽ വിപണികൾ സജീവം

Updated on

ഷാർജ: ബലി പെരുന്നാളിനോടനുബന്ധിച്ച് ഷാർജ​ ഷാർജ എക്‌സ്‌പോ സെന്‍ററിൽ ഈദ് അൽ അദ്ഹ​ എന്ന പേരിൽ വിപണനമേള ആരംഭിച്ചു. ​ തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ കുട്ടികൾക്കായി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.വെള്ളിയാഴ്ചകളിൽ വൈകിട്ട് 3 മുതൽ രാത്രി 12 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയുമാണ് മേള.

ഷാർജ എക്സ്പോ സെന്‍റർ ആണ് മേള സംഘടിപ്പിക്കുന്നത്. ലോകോത്തര ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാ​നുള്ള അവസരമാണ് വിപണന മേളയെന്ന് എക്സ്പോ സെന്‍റർ അധികൃതർ അറിയിച്ചു.

പെരുന്നാൾ ഷോപ്പിങ്ങിന് പുറമെ കുടുംബസമേതം സമയം ചെലവിടാനും മികച്ച അവസരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com