യുഎഇ യിൽ ഉയർന്ന താപനില; 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും സാധ്യതയുണ്ട്.
High temperatures in the UAE; Temperatures likely to rise to 42 degrees Celsius

യുഎഇ യിൽ ഉയർന്ന താപനില; 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

Updated on

ദുബായ്: യുഎഇയിൽ താപനില ഉയരുന്നു. വരും ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചൂട് 42 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉൾപ്രദേശങ്ങളിലും മരു പ്രദേശങ്ങളിലുമാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുക. തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും സാധ്യതയുണ്ട്.

വടക്ക്-കിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കും. ഇത് കാഴ്ചപരിധി കുറയ്ക്കാൻ ഇടയാക്കും.

കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു. പുറംജോലികളിൽ ഏർപ്പെടുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.

കടൽയാത്രയ്ക്കും മറ്റും പോകുന്നവർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും പൊടിക്കാറ്റ് ഉള്ളപ്പോൾ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com