യുഎഇയിൽ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 15-ന് യുഎഇയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
Hijra new year holiday long weekend

യുഎഇയിൽ ഹിജ്‌റ പുതുവത്സര അവധി ജൂൺ 15ന്.

Representative image

Updated on

ദുബായ്: യുഎഇയിൽ ഹിജ്‌റ പുതുവത്സരം പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജൂൺ 15 തിങ്കളാഴ്ചയാണ് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും അവധി നൽകിയിട്ടുള്ളത്.

ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസും യുഎഇ മാനവവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയവുമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിങ്കളാഴ്ച അവധി വരുന്നതോടെ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് തുടർച്ചയായ 3 ദിവസത്തെ അവധി ലഭിക്കും.

മാസപ്പിറവി അനുസരിച്ച് തീയതികളിൽ മാറ്റം വരാൻ സാധ്യതയുള്ള ഇസ്ലാമിക് കലണ്ടർ അവധികൾ, ജീവനക്കാരുടെ സൗകര്യാർഥം ആഴ്ചയുടെ ആദ്യത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാനുള്ള യുഎഇ സർക്കാരിന്‍റെ പ്രത്യേക നിയമപ്രകാരമാണ് ഇത്തവണ തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com