ഹിജ്‌റ വര്‍ഷാരംഭം: അവധി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബായ് ഇമിഗ്രേഷൻ

Hijri newyear gdrfa announces working hours for holiday

ഹിജ്‌റ വര്‍ഷാരംഭം: അവധി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: ഹിജ്‌റ വര്‍ഷാരംഭത്തോടനുബന്ധിച്ച് ജൂൺ 27 ന് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അവധി ദിനത്തിലെ ഓഫീസ് പ്രവർത്തന സമയം ദുബായ്‌ ജി ഡി ആർ എഫ് എ പ്രഖ്യാപിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 (അറൈവൽ ഹാൾ) ലെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററിൽ 24 മണിക്കൂറും സേവനം ലഭ്യമാകും.

അൽ അവിറിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ രാവിലെ 6:00 മുതൽ രാത്രി 8:00 വരെ തുറന്നുപ്രവർത്തിക്കുമെന്നും ജി ഡി ആർഎഫ്എ അറിയിച്ചു. തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ www.gdrfad.gov.ae വഴിയും GDRFA ദുബായ്, DubaiNow മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും 24 മണിക്കൂറും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന "ആമർ" കോൾ സെന്‍ററിലേക്ക് ടോൾ ഫ്രീ നമ്പറായ 8005111-ൽ ഉപയോക്താകൾക്ക് വിളിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com