മികച്ച പ്രകടനം കാഴ്ചവച്ച ആമർ സെന്‍ററുകൾക്ക് ആദരം: വാർഷിക അവാർഡ് പ്രഖ്യാപിച്ചു

2024-ൽ 5,279,791 ഇടപാടുകൾ നടത്തിയതായി അധികൃതർ വ്യക്തമാക്കി
Honoring the Aamer Centers for their excellent performance

മികച്ച പ്രകടനം കാഴ്ചവച്ച ആമർ സെന്‍ററുകൾക്ക് ആദരം: വാർഷിക അവാർഡ് പ്രഖ്യാപിച്ചു

Updated on

ദുബായ്: മികച്ച പ്രകടനം കാഴ്ചവച്ച അഞ്ച് ആമർ സെന്‍ററുകളെ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആദരിച്ചു. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഇന്‍റർകോണ്ടിനെന്‍റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, അസിസ്റ്റന്‍റ് ഡയറക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മിസ്റ്ററി ഷോപ്പർമാരുടെ ഫലങ്ങൾ ,ഉപയോക്തൃ സംതൃപ്തി, പരാതികളുടെ കാര്യക്ഷമമായ പരിഹാരം എന്നിവ ഉൾപ്പെടെയുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച സെന്‍ററുളെ തെരഞ്ഞെടുത്തതെന്ന് സംഘാടകർ വ്യക്തമാക്കി.

ചടങ്ങിന്‍റെ ഭാഗമായി, ഉപയോക്തൃ അനുഭവ മാനേജ്മെന്‍റിലെ മികച്ച നേതൃത്വം, സേവന നവീകരണങ്ങൾ, പ്രശ്‌നപരിഹാരത്തിലെ സൃഷ്ടിപരമായ സമീപനങ്ങൾ, വ്യക്തിപരമായ ഇടപെടലിലെ കാര്യക്ഷമത എന്നിവയിൽ മികവ് കാണിച്ച വ്യക്തികളെയും ഡയറക്ടറേറ്റ് ആദരിച്ചു. ഇതിനൊപ്പം, മികച്ച മാതൃകാ ആമർ സെന്‍ററുകളെ കണ്ടെത്തുന്നതിനായി “സർവീസ് പയനിയർസ് അവാർഡ്” എന്ന പേരിൽ ജിഡിആർഎഫ്എ -ദുബായ് വാർഷിക അവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു.

ദുബായിൽ പ്രവർത്തിക്കുന്ന 80 ആമർ സെൻററുകൾ 2025 ജനുവരി മുതൽ മേയ് അവസാനം വരെ 1,811,485 ഇടപാടുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 2024-ൽ 5,279,791 ഇടപാടുകൾ നടത്തിയതായും അധികൃതർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com