ഹൗസ് ഒഫ് ആർട്സ് വാർഷികാഘോഷം മെയ് 30 ന്

2002 മുതൽ ഷാർജ അൽ മജാസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
House of Arts anniversary celebration on May 30th

ഹൗസ് ഒഫ് ആർട്സ് വാർഷികാഘോഷം മെയ് 30 ന്

Updated on

ഷാർജ: ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കലാപഠന കേന്ദ്രമായ ഹൗസ് ഒഫ് ആർട്സ് മ്യൂസിക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 24-ാമത് വാർഷികാഘോഷങ്ങൾ മെയ് 30 ന് നടക്കും. അജ്മാൻ ജർഫിലുള്ള ഹാബിറ്റാറ്റ് സ്കൂളിൽ വൈകുന്നേരം 5:30 ന് നടക്കുന്ന പരിപാടികൾ കവിയും റേഡിയോ കേരളം 1476 എ.എം സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ കുഴൂർ വിൽസൺ ഉദ്‌ഘാടനം ചെയ്യും.

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ശാസ്ത്രീയ- പാശ്ചാത്യ- ചലച്ചിത്ര നൃത്തം, സംഗീത കച്ചേരി തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് ഹൗസ് ഓഫ് ആർട്സ് മ്യൂസിക് മാനേജർ ഷാജി ജോർജ് അറിയിച്ചു.

വിദ്യാർഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും യുഎഇ യിലെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

2002 മുതൽ ഷാർജ അൽ മജാസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

logo
Metro Vaartha
www.metrovaartha.com