യുഎഇയിൽ എബോള രോഗബാധയില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലും അതിർത്തികളിലും രാജ്യം കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
Ministry of Health and Prevention says no one in the UAE has contracted Ebola

യുഎഇയിൽ എബോള രോഗബാധയില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം

Updated on

അബുദാബി: യുഎഇയിൽ ഇതുവരെ എബോള രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും, രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യവുമില്ലെന്നും ആവർത്തിച്ച് വ്യക്തമാക്കി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. യുഎഇ സന്ദർശിച്ചു മടങ്ങിയ ഒരു യാത്രക്കാരന് പിന്നീട് എബോള സ്ഥിരീകരിച്ചെന്ന അന്താരാഷ്ട്ര റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലും അതിർത്തികളിലും രാജ്യം കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സ്ക്രീനിംഗും സമ്പർക്കപ്പട്ടിക പരിശോധനയും യുഎഇ ആരോഗ്യവിഭാഗം ഇതിനകം തന്നെ ശക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com