ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്‌റാന തിരുനാൾ കൊടിയേറി

മാർത്തോമാ ശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്‌റാന തിരുനാൾ ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ഒൻപത് ദിവസമായി ആഘോഷിക്കും
Sharjah Dukrana Feast: Flag hoisting marks start of nine-day celebrations at St Michael's Church

ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്റാന തിരുനാളിനു കൊടിയേറ്റുന്നു.

MV

Updated on

ഷാർജ: ഭാരതത്തിന്‍റെ അപ്പോസ്തലനായ മാർത്തോമാശ്ലീഹായുടെ ഓർമ പുതുക്കുന്ന ദുക്‌റാന തിരുനാൾ ആഘോഷങ്ങൾക്ക് ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ തുടക്കമായി. ഇടവക വികാരി ഫാ. ശവരിമുത്തു ആന്‍റണി സാമി കൊടിയേറ്റ് കർമം നിർവഹിച്ചു. ഇതോടെ ഷാർജയിലെ മലയാളം കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന 9 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ തിരുനാൾ ആഘോഷങ്ങൾക്കാണ് തുടക്കമായത്.

കൊടിയേറ്റ് കർമങ്ങൾക്ക് ശേഷം നടന്ന പ്രസുദേന്തി വാഴ്ച, പ്രത്യേക നൊവേന, പ്രാർഥനകൾ, നേർച്ച വിതരണം എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. ജോൺ ജോസഫ് എടാട്ട്, ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ എന്നിവർ കാർമികരായി.

Sharjah Dukrana Feast: Flag hoisting marks start of nine-day celebrations at St Michael's Church

സിറോ മലബാർ സഭാംഗങ്ങളും മലയാളം സമൂഹവും സംയുക്തമായാണ് തിരുനാൾ കർമങ്ങൾ നടത്തുന്നത്. ജൂലൈ മൂന്നിന് വെള്ളിയാഴ്ച നടക്കുന്ന തിരുനാൾ സമാപന കർമങ്ങൾക്ക് സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം നേതൃത്വം നൽകും.

തിരുനാളിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി കൺവീനർ ബെൻസൺ വർക്കി , സൗമ്യ അനൂപ്, കോഓർഡിനേറ്റർ ബിജു ജോസഫ് എന്നിവർ അറിയിച്ചു. സിറിയക് ജോസഫ്, സിമി ഡെന്നിസ്, മഞ്ജു തോംസൺ, നിജോ തോമസ്, സെബാസ്റ്റ്യൻ സ്‌കറിയ തുടങ്ങിയവർ തിരുനാളിന്‍റെ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും.

logo
Metro Vaartha
www.metrovaartha.com