സൂപർ സീറ്റ് സെയിലിൽ 5 ലക്ഷം സീറ്റുകൾ; എയർ അറേബ്യയിൽ വൻ നിരക്കിളവ്

അബൂദബിയിൽ ഹോം ചെക്ക്-ഇൻ സേവനം.
Huge discount on Air Arabia
സൂപർ സീറ്റ് സെയിലിൽ 5 ലക്ഷം സീറ്റുകൾ; എയർ അറേബ്യയിൽ വൻ നിരക്കിളവ്
Updated on

ഷാർജ: ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനായ എയർ അറേബ്യ 5 ലക്ഷം സീറ്റുകളിൽ നിരക്കിളവോടെ സൂപർ സീറ്റ് സെയിൽ എന്ന പേരിൽ 'ഏർളി ബേർഡ് പ്രൊമോഷൻ' പ്രഖ്യാപിച്ചു. ഇത് പ്രകാരം 129 ദിർഹം എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് നിരവധി ലക്ഷ്യ സ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഈ ഓഫറിൽ ഈ മാസം 20 വരെയുള്ള കാലയളവിൽ ബുക്ക് ചെയ്യാം. 2025 മാർച്ച് 1 മുതൽ 2025 ഒക്‌ടോബർ 25 വരെയുള്ള യാത്രകൾക്ക് വേണ്ടിയാണു ബുക്കിങ്ങ് ചെയ്യേണ്ടതെന്ന് അധികൃതർ അറിയിച്ചു.

ഷാർജ, അബൂദബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ എയർ അറേബ്യ സർവീസ് നടത്തുന്നത്. മുംബൈ, ഡൽഹി, അഹമ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകളിലും ഈ ഓഫർ ലഭ്യമാണ്. അബൂദബിയിലെ യാത്രക്കാർക്കായി എയർ അറേബ്യ ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ചു. ഇത് വഴി യാത്രക്കാർക്ക് താമസയിടങ്ങളിൽ തന്നെ ബോർഡിംഗ് പാസുകൾ ലഭിക്കും.ബാഗേജ് വീടുകളിൽ നിന്ന് തന്നെ നൽകാനും സാധിക്കും. ഇതോടെ എയർപോർട്ടിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാൻ സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com