യുഎഇ ടൂറിസത്തിൽ വൻ വളർച്ച: ഈ വർഷത്തെ വരുമാനം 236 ബില്യൺ ദിർഹം

Huge growth in UAE tourism sector: revenue this year reach 236 million dirhams
യുഎഇ ടൂറിസത്തിൽ വൻ വളർച്ച: ഈ വർഷത്തെ വരുമാനം 236 ബില്യൺ ദിർഹം
Updated on

അബുദാബി: യുഎഇയുടെ വിനോദ സഞ്ചാര മേഖലയിൽ വൻ വളർച്ച കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ടൂറിസം മേഖലയിൽ നിന്ന് 236 ബില്യൺ ദിർഹത്തിന്‍റെ വരുമാനമാണ് രാജ്യം നേടിയത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ (ജിഡിപി) 12 ശതമാനമാണ്. യുഎഇ ടൂറിസം സ്ട്രാറ്റജി 2031ന്‍റെ ചുവട് പിടിച്ചാണ് വിനോദ സഞ്ചാര മേഖല കുതിക്കുന്നത്.

വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ 2024 ലെ ട്രാവൽ & ടൂറിസം ഡെവലപ്‌മെന്‍റ് ഇൻഡക്‌സിൽ (ടിടിഡിഐ) രാജ്യം പ്രാദേശികമായി ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 18-ാം സ്ഥാനത്തും എത്തി. ട്രാവൽ, ടൂറിസം ഡേറ്റാ പ്രൊവിഷൻ, വ്യോമ ഗതാഗത സൗകര്യങ്ങൾ എന്നിവയിൽ യുഎഇ ലോകോത്തര നിലവാരത്തിലെത്തി. അടിസ്ഥാന സൗകര്യത്തിലും സേവനങ്ങളിലും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും ഡേറ്റ സമഗ്രത, വ്യോമഗതാഗത സേവനങ്ങളുടെ കാര്യക്ഷമത, യാത്ര, ടൂറിസം നയം, അടിസ്ഥാന സൗകര്യം എന്നിവയിൽ മൂന്നാം സ്ഥാനത്തുമാണ്. യുഎഇയിലെ ഹോട്ടലുകളിൽ നിന്നുള്ള വരുമാനം 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 33.5 ബില്യൺ ദിർഹമായി വർധിച്ചു, ഇത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനം കൂടുതലാണ്.

7 എമിറേറ്റുകളിലെ ശരാശരി ഹോട്ടൽ താമസ നിരക്ക് 77.8 ശതമാനമായി ഉയർന്നു, ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 2024 ജനുവരി മുതൽ സെപ്റ്റംബർ വരെ ഹോട്ടൽ ബുക്കിങ്ങ് ഏകദേശം 75.5 ദശലക്ഷത്തിലെത്തി, ഇത് വർഷം തോറും 8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ സെപ്റ്റംബർ അവസാനത്തോടെ 103 ദശലക്ഷത്തിലധികം യാത്രക്കാർ എത്തി. ഈ വർഷം അവസാനത്തോടെ യുഎഇ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം ഏകദേശം 150 ദശലക്ഷത്തിലെത്തുമെന്നാണ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രതീക്ഷ

യുഎഇ ടൂറിസം സ്ട്രാറ്റജി 2031" ന്‍റെ ഭാഗമായുള്ള "ദേശീയ ടൂറിസം ചാർട്ടർ" പ്രകാരമുള്ള പ്രവർത്തനങ്ങൾ യുഎഇ ആരംഭിച്ചു. രാജ്യത്തിന്‍റെ ടൂറിസം മേഖലയുടെ സുസ്ഥിര വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ ഏകീകരിക്കുകയാണ് ചാർട്ടർ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിൽ സ്വദേശിവൽക്കരണം വർദ്ധിപ്പിക്കുന്നതിനുള്ള ദിശാബോധം ചാർട്ടർ മുന്നോട്ട് വെക്കുന്നു. ഏഴ് എമിറേറ്റുകൾക്കിടയിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുഎഇയെ ആഗോള ടൂറിസം മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ‘ഗ്രീൻ ടൂറിസം’ എന്ന പ്രമേയത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ശൈത്യകാല കാമ്പെയ്‌നിന്‍റെ അഞ്ചാം സീസൺ യുഎഇ യിൽ തുടങ്ങി.

സാമ്പത്തിക മന്ത്രാലയവും ദേശീയ കാർഷിക കേന്ദ്രവുമായി സഹകരിച്ച്, ഏഴ് എമിറേറ്റുകളിലുടനീളമുള്ള ഫാമുകളിലേക്കും കാർഷിക പദ്ധതികളിലേക്കും വിനോദസഞ്ചാരം വർധിപ്പിക്കാനും സുസ്ഥിര കൃഷിയിൽ സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നു. 2023 നെ അപേക്ഷിച്ച്.അബുദാബി വിനോദ സഞ്ചാര വകുപ്പ് അതിന്‍റെ സാംസ്കാരിക പരിപാടികളിൽ 3.9 ദശലക്ഷം കൂടുതൽ സന്ദർശകരെ സ്വാഗതം ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള തങ്ങളുടെ യാത്ര പരിവർത്തനാത്മകമായിരുന്നുവെന്ന് ഡിസിടി അബുദാബി അണ്ടർ സെക്രട്ടറി സൗദ് അബ്ദുൽ അസീസ് അൽ ഹൊസാനി പറഞ്ഞു. ഇന്ത്യ, ചൈന, റഷ്യ, യുകെ, സൗദി അറേബ്യ എന്നിവയുൾപ്പെടെ 26 പ്രധാന രാജ്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര അതിഥികളുടെ എണ്ണത്തിൽ 26 ശതമാനം വർദ്ധനവ് കൈവരിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com