

എസ്എച്ച്‌ആർ യുഎഇയുടെ മനുഷ്യാവകാശ സെമിനാർ
ദുബായ്: അന്താരാഷ്‌ട്ര മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് എസ്.എച്ച്.ആർ. യു.എ.ഇ യുടെ നേതൃത്വത്തിൽ സെമിനാർ നടത്തി.നാഷണലിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്‍റ് എം. ഷാഹുൽ ഹമീദ് സെമിനാർ ഉദ്‌ഘാടനം ചെയ്തു.
സെക്രട്ടറി അഡ്വ.നജുമുദീൻ അധ്യക്ഷത വഹിച്ചു. ദേശിയ കോർഡിനേറ്റർ ഡോ. പി.കെ. ബഷീർ വടകര വിഷയമവതരിപ്പിച്ചു.
ഷാർജ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്‍റ് ഹരി.വി. അയ്യർ, ദുബായ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്‍റ് എസ്. അനസ് വെട്ടൂർ, റാസ് അൽ ഖൈമ കൺവീനർ ദിലീപ് സെയ്തു.പി, ഷാർജ സ്റ്റേറ്റ് കൗൺസിൽ ട്രഷറർ അനിൽ കുമാർ കെ.പി, ഷാർജ സ്റ്റേറ്റ് കൗൺസിൽ രക്ഷാധികാരി ബാബു ഉണ്ണൂണ്ണി, ഷാർജ സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്‍റ് അനു പ്രിയ, ഷാർജ സ്റ്റേറ്റ് കൗൺസിൽ ജോയിന്‍റ് സെക്രട്ടറി മനോജ് സത്യ, റോയ് തോമസ്, മൈമൂന കെ.ടി, അയൂബ് ഡെൽമ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. യോഗത്തിൽ ഹരി.വി. അയ്യർ സ്വാഗതവും മനോജ് സത്യ നന്ദിയും പറഞ്ഞു