കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് ബ്ലാക്ക് ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു
Certificates were distributed excellence in karate training

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Updated on: 

ദുബായ്: കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച യുഎഇ കരാട്ടേ കിഡ് മാർഷൽ ആർട്സിലെ പഠിതാക്കൾക്ക് ജപ്പാൻ കരാട്ടേ ഷോട്ടോകാൻ അസോസിയേഷന്റെ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് ബ്ലാക്ക് ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള 25 പെൺകുട്ടികളും 30 ആൺകുട്ടികളും ഉൾപ്പെടെ 55 കരാട്ടേ പഠിതാക്കൾക്കാണ് ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത്‌. യുഎഇ കരാട്ടേ ഫെഡറേഷൻ ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ആൺകുട്ടികളും ബ്ലാക്ക് ബെൽറ്റ് നേട്ടത്തിന് അർഹരായി. ക്യാപ്റ്റൻ ജാസിം ഹസൻ, ജുമാ മുഹമ്മദ് അൽ കാസിമി, ഷിഹാൻ അബ്ദുൽറഹ്മാൻ അൽ ഹദ്ദാദ്, ഫൈസൽ മലബാർ ഗോൾഡ് എന്നിവർ വിജയികൾക്ക് ബ്ലാക്ക് ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ജപ്പാൻ ഷോട്ടോകാൻ കരാട്ടേ അസോസിയേഷൻ ചീഫ് ഇൻസ്ട്രക്ടർ സി.വി. ഉസ്മാനും ചടങ്ങിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com