ഐബിപിസി 22-ാം വാർഷിക കോൺക്ലേവ് 25ന്; മുഖ്യാതിഥിയായി മുൻ ഇന്ത്യൻ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്

ഇന്ത്യയിലെ മേഖലാ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വികസിത് ഭാരത് പരമ്പരയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടത്തും
IBPC 22nd Annual Conclave on 25th Former Indian President Ram Nath Kovind as Chief Guest

ഐബിപിസി 22-ാം വാർഷിക കോൺക്ലേവ് 25ന്; മുഖ്യാതിഥിയായി മുൻ ഇന്ത്യൻ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്

Updated on

ദുബായ്: ദുബായിലെ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) സംഘടിപ്പിക്കുന്ന 22-ാം വാർഷിക കോൺക്ലേവിൽ മുൻ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും. ഇന്ത്യ-യു.എ.ഇ ഉഭയ കക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുക , രാജ്യത്തെ ഇന്ത്യൻ ബിസിനസുകാർക്കും പ്രൊഫഷണലുകൾക്കും അവസരങ്ങൾ ലഭ്യമാക്കുക., യു.എ.ഇ വിഷൻ 2030മായി ഇന്ത്യയുടെ വികസന ലക്ഷ്യങ്ങൾ സമന്വയിപ്പിക്കുക എന്നിവയാണ് ഏപ്രിൽ 25ന് ദുബായിൽ നടക്കുന്ന പരിപാടിയുടെ പ്രധാന ലക്ഷ്യം.

പോളിസി അഡ്വകസി, ഡിജിറ്റൽ സമ്പദ്‌ വ്യവസ്ഥയിലെ പുരോഗതി, ഇരു രാജ്യങ്ങളിലെയും സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കൽ എന്നിവ സംബന്ധിച്ച ഉൾക്കാഴ്ചകൾ രാം നാഥ് കോവിന്ദ് പങ്കുവയ്ക്കും.

ഇന്ത്യയിലെ മേഖലാ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വികസിത് ഭാരത് പരമ്പരയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടത്തും.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, കേരളം, അസം, ഗുജറാത്ത്, ഗോവ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പ്രതിനിധി സംഘങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഐ.ബി.പി.സി ദുബായ് സെക്രട്ടറി ജനറൽ ഡോ. സാഹിത്യ ചതുർവേദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com