അവീർ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ച് ഐസിപി ഡയറക്ടർ ജനറൽ

പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആയിരങ്ങൾ.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആയിരങ്ങൾ | ICP director general visits Amnesty centre
അവീർ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ച് ഐസിപി ഡയറക്ടർ ജനറൽ
Updated on

ദുബായ്: യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖ​ലീ​ൽ ദുബായ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനത്തിന് എത്തിയ അദ്ദേഹത്തെ ജി ഡി ആർ എഫ് എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും വിസ നിയമലംഘകരുടെ ഫോളോ അപ്പ് സെക്ഷൻ അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസിയും ചേർന്ന് സ്വീകരിച്ചു.

പൊതുമാപ്പിന്‍റെ ഗുണഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് ജി ഡി ആർ എഫ് എ ദുബായ്ക്ക് മേജർ ജനറൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖ​ലീ​ൽ നന്ദി അറിയിച്ചു.'സുരക്ഷിതമായ ഒരു സമൂഹത്തിലേക്ക്' എന്ന പേരിൽ സെപ്റ്റംബർ 1 മുതൽ ആരംഭിച്ച പൊതുമാപ്പ് ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാഴ്ച പിന്നിടുമ്പോൾ പലയിടത്തും ഉയർന്ന ശതമാനത്തിലാണ് വിസ നിയമലംഘകർ തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ എത്തുന്നത്. അവസാനം വരെ കാത്തു നിൽക്കാതെ പൊതുമാപ്പിന്‍റെ പ്രയോജനങ്ങൾ ഏറ്റവും വേഗത്തിൽ തന്നെ ഉപയോഗപ്പെടുത്തണമെന്ന് ഗുണഭോക്താക്കളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

പൊതുമാപ്പ് ഇതിനകം പ്രയോജനപ്പെടുത്തിയത് ആയിരങ്ങളാണ്. പിഴയൊന്നും കൂടാതെ നാട്ടിലേക്ക് മടങ്ങാനും താമസം നിയമവിധേയമാക്കാനും കഴിഞ്ഞതിന്‍റെ സംതൃപ്തിയിലാണ് ഇന്ത്യക്കാർ അടക്കമുള്ള വിവിധ രാജ്യക്കാർ. അവസാനമായി 2018 ലാണ് വിസ നിയമലംഘകർക്ക് യു എ ഇ ഇ യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.