ഫാസ്റ്റ് ട്രാക്ക് സേവനം: വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കെതിരേ മുന്നറിയിപ്പ്

അംഗീകൃത ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് ഐസിപി
ICP warns against fake online Fast Track Service accounts

ഫാസ്റ്റ് ട്രാക്ക് സേവനം: വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കെതിരേ മുന്നറിയിപ്പ്

Updated on

അബുദാബി: യുഎഇയിൽ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഫാസ്റ്റ് ട്രാക്ക് സേവനം വാഗ്‌ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. വിസാ സേവനങ്ങൾക്കായി അപേക്ഷിക്കുമ്പോൾ അംഗീകൃത ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും ഐ.സി.പി ആവശ്യപ്പെട്ടു.

വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ കുടുങ്ങരുതെന്നും അതോറിറ്റി വ്യക്തമാക്കി.യുഎഇയിൽ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, അംഗീകൃത സേവന കേന്ദ്രങ്ങൾ, ടൈപ്പിങ് സെന്‍ററുകൾ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക അംഗീകൃത ചാനലുകൾ വഴി ലളിതവും ഉപയോക്തൃ സൗഹൃദവുമായ നടപടിക്രമങ്ങളിലൂടെയാണ് തങ്ങൾ സേവനങ്ങൾ നൽകുന്നതെന്ന് ഐ.സി.പി വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com