ഇഫ്താർ സമയങ്ങളിൽ അപകട സാധ്യത കൂടുതൽ: വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം

നോമ്പ് തുറക്കുന്ന സമയങ്ങളിൽ നിരത്തുകളിൽ അപകട സാധ്യത കൂടുതലാണെന്നും വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
 Iftar drive safely

ഇഫ്താർ സമയങ്ങളിൽ അപകട സാധ്യത കൂടുതൽ: വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം

Updated on

ദുബായ്: നോമ്പ് തുറക്കുന്ന സമയങ്ങളിൽ നിരത്തുകളിൽ അപകട സാധ്യത കൂടുതലാണെന്നും വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റമദാൻ കാലം റോഡ് ഉപയോക്താക്കൾക്ക് വെല്ലുവിളി ഉയർത്തുന്ന സമയമാണെന്നും റോഡിൽ എല്ലാവരെയും സുരക്ഷിതരായി നിലനിർത്തുക എന്നത് പ്രധാനമാണെന്നും റോഡ്‌സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു.

റോഡ്‌ സേഫ്റ്റി യുഎഇ നടത്തിയ പഠനമനുസരിച്ച്, മിക്ക അപകടങ്ങളും ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 4 മണി വരെ (35 ശതമാനം), ഇഫ്താറിന് മുമ്പുള്ള സമയത്താണ് സംഭവിക്കുന്നത്.

ബുധനാഴ്ചകളാണ് ആഴ്ചയിലെ ഏറ്റവും അപകടകരമായ ദിവസമെന്നും വാരാന്ത്യങ്ങളാണ് ഏറ്റവും സുരക്ഷിതമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 30നും 39നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നവർ. 40–49 വയസ് പ്രായമുള്ളവരാണ് തൊട്ടടുത്തുള്ളത്.

'റമദാനിലെ ഉപവാസം നിർജ്ജലീകരണത്തിനും രക്തത്തിലെ പഞ്ചസാരയുടെ കുറവിനും കാരണമാകും, ഇത് നമ്മുടെ ശ്രദ്ധ, ഏകാഗ്രത, കാഴ്ച, പ്രതികരണം എന്നിവയെ ബാധിക്കും', എഡൽമാൻ പറഞ്ഞു.

'ഉപവാസത്തിനു പുറമേ, പലപ്പോഴും അസാധാരണമായ ഭക്ഷണക്രമവും സാമൂഹിക ഇടപെടലുകളും, അസാധാരണമായ ഉറക്ക രീതികളും ക്ഷീണം, അക്ഷമ, ശ്രദ്ധ വ്യതിചലനം എന്നിവയ്ക്ക് കാരണമാകും, ഇത് അപകടങ്ങളിലേക്ക് നയിച്ചേക്കാം', അദ്ദേഹം വ്യക്തമാക്കി.

വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • നിങ്ങളുടെ യാത്ര ശരിയായി ആസൂത്രണം ചെയ്യുക, തിരക്കുകൂട്ടുകയോ അമിതവേഗതയിൽ വാഹനമോടിക്കുകയോ ചെയ്യാതിരിക്കാൻ നേരത്തെ പുറപ്പെടുക

  • അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക - എപ്പോഴും ശ്രദ്ധയോടെ വാഹനമോടിക്കുക

  • സീറ്റ് ബെൽറ്റ് ധരിക്കുക

  • ഇഫ്താറിന് തൊട്ടുമുമ്പ് റോഡുകളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക

  • വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുക, 'ടെയിൽഗേറ്റ്' ചെയ്യരുത്

  • ഇഫ്താർ സമയത്ത്, സിഗ്നലുകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം, ചുവന്ന ലൈറ്റുകൾ മറികടക്കരുത്

  • സൂര്യാസ്തമയ സമയത്ത്, ഇഫ്താറിന് മുമ്പ്, കൂടുതൽ ജാഗ്രത പാലിക്കുകയോ ആ സമയത്ത് റോഡുകളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക

  • ക്ഷീണം ഒഴിവാക്കുകയും മതിയായ സമയം ഉറങ്ങുകയും ചെയ്യുക, വാഹനം ഓടിക്കുമ്പോൾ മയക്കം വന്നാൽ ഉടൻ വാഹനം നിർത്തുക

  • പൊതുഗതാഗത സംവിധാനമോ ടാക്സികളോ ഉപയോഗിക്കുക

  • നിരത്തുപയോഗിക്കുന്ന മറ്റുള്ളവരെ ബഹുമാനിക്കുക, വാഹനങ്ങളുടെ ഇൻഡിക്കേറ്റർ ഉപയോഗിക്കുക

  • നോമ്പെടുക്കുന്നവരോട് പരിഗണനയും ഉദാരതയും പുലർത്തുക

  • അപകടസാധ്യത കൂടുതലുള്ള സമയങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുക

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com