റാസൽഖൈമയിലെ ഫാമിൽ പരിശോധന; 12 മില്യൺ ദിർഹത്തിന്‍റെ അനധികൃത പുകയില പിടിച്ചെടുത്തു

റാസൽഖൈമയിലെ സാമ്പത്തിക വികസന വകുപ്പാണ് (ഡിഇഡി) അനധികൃത വസ്തുക്കൾ പിടികൂടിയത്
Farm inspection in Ras Al Khaimah; Illegal tobacco worth 12 million dirhams was seized
റാസൽഖൈമയിലെ ഫാമിൽ പരിശോധന; 12 മില്യൺ ദിർഹത്തിന്‍റെ അനധികൃത പുകയില പിടിച്ചെടുത്തു
Updated on

റാസൽഖൈമ: റാസൽഖൈമയിലെ ഒരു ഫാമിൽ നടത്തിയ പരിശോധനയിൽ നികുതി വെട്ടിച്ച് അനധികൃതമായി സൂക്ഷിച്ച 7,195 കിലോഗ്രാം പുകയിലയും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. 12 മില്യൺ ദിർഹം മൂല്യമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്.

കുറ്റവാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്ത ശേഷം, ഫെഡറൽ ടാക്സ് അതോറിറ്റിയുമായി (എഫ്ടിഎ) സഹകരിച്ച് റാസൽഖൈമയിലെ സാമ്പത്തിക വികസന വകുപ്പാണ് (ഡിഇഡി) അനധികൃത വസ്തുക്കൾ പിടികൂടിയത്.

കുറ്റവാളികളെ നിയമ നടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്ക് പിഴ ചുമത്തുകയും ചെയ്തു.

കൂടുതൽ പരിശോധനയിൽ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങളിൽ ചായം കലർത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപഭോക്തൃ സംരക്ഷണ നിയമ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com