ഇന്‍കാസ് ഓണാഘോഷം 12 ന് അജ്മാനിൽ: യുഡിഎഫ് നേതാക്കളുടെ വൻ നിര പങ്കെടുക്കും

യുഎഇയിലെ ഏഴ് എമിറേറ്റുകളിലും അല്‍ ഐന്നിലുമാണ് ഓണവിളംബരം നടന്നത്.
Incas Onam celebrations in Ajman on the 12th: A large number of UDF leaders will participate

ഇന്‍കാസ് ഓണാഘോഷം 12 ന് അജ്മാനിൽ: യുഡിഎഫ് നേതാക്കളുടെ വൻ നിര പങ്കെടുക്കും

Updated on

ദുബായ്: ഇൻകാസ് യുഎഇ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം 12ന് അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കും. അഡ്വ. സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷ പദവിയിലെത്തിയ ശേഷം യുഎഇയിൽ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപിസിസി മുൻ പ്രസിഡന്‍റുമാരായ കെ. സുധാകരൻ എംപി, എം.എം. ഹസ്സൻ, കെ. മുരളീധരൻ എന്നിവരും ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, മോൻസ് ജോസഫ്, കെപിസിസി ഭാരവാഹികളായ എം. ലിജു, വി.പി. സജീന്ദ്രൻ, എം.എം. നസീർ, അബ്ദുൽ മുത്തലിബ്, എൻ. സുബ്രമണ്യൻ, ഒഐസിസി-ഇൻകാസ് ഗ്ലോബൽ കോ-ഓർഡിനേറ്റർ മഹാദേവൻ വാഴശേരിൽ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

ഇത്രയധികം യുഡിഎഫ് നേതാക്കൾ ഇന്ത്യക്ക് പുറത്ത് ഒരുമിക്കുന്ന ആദ്യ ഓണാഘോഷമാണ് ഇതെന്ന് ഭാരവാഹികൾ ദുബായിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഎഇ ഇൻകാസ് പ്രസിഡന്‍റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ, ട്രഷറർ ബിജു എബ്രാഹം, ഓണം ജനറൽ കൺവീനർ സി.എ. ബിജു, ഭാരവാഹികളായ ഷാജി പരേത്, ഷാജി ഷംസുദ്ധീൻ, ഷിജി അന്ന ജോസഫ്, സിന്ധു മോഹൻ, ബി.എ. നാസർ, റഫീഖ് മട്ടന്നൂർ, അഹമ്മദ് ഷിബിലി, ഹിദായുത്തുള്ള, ടൈറ്റസ് പുല്ലൂരാൻ, അനന്തൻ കണ്ണൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

യുഎഇയിലെ ഇന്‍കാസിന്‍റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഓണത്തിന്‍റെ വിളംബര യാത്രകള്‍ പൂര്‍ത്തിയായി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലും അല്‍ ഐന്നിലുമാണ് ഓണവിളംബരം നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com