

ഇൻകാസ് ഷാർജ കുടുംബ സംഗമവും ഓണാഘോഷവും കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തപ്പോൾ
ഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെന്‍റർ മാളിലെ ആ൪കെ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓണാഘോഷവും കുടുംബസംഗമവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളുടെ സ്വീകരണ ചടങ്ങും കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്‍റ് അബ്ദുൽ മനാഫിന്‍റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷാർജ ഗ്ലോബൽ കോർഡിനേറ്റർ മഹാദേവൻ വാഴശ്ശേരി, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ, അശോകൻ, ഷാജി ഷംസുദ്ദീൻ, പി. ഷാജി ലാൽ, പുന്നക്കൽ മുഹമ്മദലി, ഇ.പി. ജോൺസൺ, റഫീഖ് മട്ടന്നൂർ, സഞ്ജു പിള്ള, ബി.എ. നാസർ, രഞ്ജി കെ. ചെറിയാൻ, ഷാജി ജോൺ എന്നിവർ സംസാരിച്ചു.
സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം എന്നിവർ സംസാരിച്ചു. നവാസ് തേക്കട സ്വാഗതവും റോയ് മാത്യു നന്ദിയും പറഞ്ഞു. ഇൻകാസ് ഷാർജ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.