ഖത്തറിലെ സിബിഎസ്ഇ വിദ്യാർഥികൾക്കായി ഇൻകാസ് യൂത്ത് വിങ് മലപ്പുറം ചാപ്റ്റർ അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു

Incas youth wing malappuram chapter qatar cbse athletic meet
ഖത്തറിലെ സിബിഎസ്ഇ വിദ്യാർഥികൾക്കായി ഇൻകാസ് യൂത്ത് വിങ് മലപ്പുറം ചാപ്റ്റർ അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
Updated on

ദോഹ: ഖത്തറിലെ സിബിഎസ്ഇ വിദ്യാർഥികൾക്കായി ഇൻകാസ് യൂത്ത് വിങ് - മലപ്പുറം ചാപ്റ്റർ സംഘടിപ്പിച്ച ഇന്‍റർ - സ്കൂൾ അത്‌ലറ്റിക് മീറ്റ് ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (യുഡിഎസ്ടി) കാംപസിൽ ഖത്തർ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.

ഇന്ത്യൻ കൾച്ചറൽ സെന്‍റർ (ഐസിസി) ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐസിബിഎഫ്) പ്രസിഡന്‍റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെന്‍റർ (ഐഎസ്സി) ജനറൽ സെക്രട്ടറി നിഹാദ് അലി തുടങ്ങിയവർ സമ്മാനദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇൻകാസ് മലപ്പുറം പ്രസിഡന്‍റ് സന്ദീപ്, ഇൻകാസ് മലപ്പുറം ജനറൽ സെക്രട്ടറി അഷീഖ്, ഇൻകാസ് മലപ്പുറം ട്രഷറർ സിദ്ദീഖ് ചെറുവള്ളൂർ, ഐവൈസി ഖത്തർ വൈസ് ചെയർമാൻ ഷിഹാബ് നരണിപ്പുഴ, ഇൻകാസ് ഖത്തർ യൂത്ത് വിങ് പ്രസിഡന്‍റ്‌ ദീപക്, ഇൻകാസ് മലപ്പുറം യൂത്ത് വിങ് ട്രഷറർ ഹാദി എന്നിവർ കായികമേളയ്ക്ക് നേതൃത്വം വഹിച്ചു.

വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടിയിൽ ഇന്ത്യൻ ജൂനിയർ അന്താരാഷ്ട്ര ബാഡ്മിന്‍റൺ താരം റിയ കുര്യനും ഖത്തർ ജൂനിയർ മാരത്തൺ ജേതാവ് ഇഫ്ര സഫ്രീനും ചേർന്ന് ഇൻകാസ് ഖത്തർ യൂത്ത് വിങ് മലപ്പുറം പ്രസിഡന്‍റ് ഷറഫുദ്ദീൻ എൻഎംകെ, ഇൻകാസ് ഖത്തർ യൂത്ത് വിങ് മലപ്പുറം ജനറൽ സെക്രട്ടറി സിജോ നിലമ്പൂർ എന്നിവർക്ക് ദീപശിഖ കൈമാറി.

മത്സരത്തിൽ ഒലീവ് ഇന്‍റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ലോയോള ഇന്‍റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.

വിദ്യാർഥികൾ, രക്ഷിതാക്കൾ, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ, സംഘാടകർ എന്നിവരുൾപ്പെടെ ഏകദേശം 1200ൽ പരം ആൾക്കാർ കാണികളായി എത്തിയതും, അവരുടെ ആവേശകരമായ പിന്തുണയും പരിപാടിയുടെ വിജയത്തിന് നിർണായക പങ്ക് വഹിച്ചു.

ഇന്‍റർ - സ്കൂൾ അത്‌ലറ്റിക് മീറ്റ് സംഘാടനത്തിലൂടെ ഇൻകാസ് യൂത്ത് വിങ് മലപ്പുറം ഖത്തറിലെ യുവ കായികതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കന്നതിനുള്ള ഒരു വേദി നൽകുക മാത്രമായിരുന്നില്ല, ദോഹയിലെ ഇന്ത്യൻ സമൂഹത്തിൽ സൗഹൃദവും ഐക്യവും വളർത്തുകയും ചെയ്യുന്നതായിരുന്നു. ഖത്തറിലെ യുവപ്രതിഭളുടെ കായികപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക ബന്ധങ്ങൾ വളർത്തുന്നതിനുമുള്ള ഇൻകാസ് യൂത്ത് വിംഗിന്‍റെ പ്രതിബദ്ധത ഈ പരിപാടിയിലൂടെ അടിവരയിട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com