
സമുദ്ര നിരപ്പിൽ നിന്ന് 1200 അടി ഉയരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
ഷാർജ: സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ എ ഫോർ അഡ്‌വെഞ്ച്വർ ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം 1200 അടി ഉയരത്തിൽ ഖോർഫുക്കാനിലെ റഫിസ ഡാം മലമുകയിൽ ആഘോഷിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ വ്യാഴാഴ്ച പുലർച്ചെ ഹൈക് ചെയ്ത് മലമുകളിൽ എത്തിയാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
കുട്ടികളും മുതിർന്നവരും അടക്കം നൂറിലധികം പേർ പങ്കെടുത്തു. മലമുകളിലെത്തിയവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറിയും മധുരം പങ്കുവച്ചും വിവിധ കലാപരിപാടികൾ നടത്തിയുമാണ് ഈ ദിനം അവിസ്മരണീയമാക്കിയത്. എ ഫോർ അഡ്‌വെഞ്ച്വർ സ്ഥാപകൻ ഹരി കോട്ടച്ചേരി പ്രസംഗിച്ചു. അദ്‌നാൻ കാലടി, വിഷ്ണു മോഹൻ, അക്ഷര, അലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.