അബുദാബിയിൽ കൂടിക്കാഴ്ച നടത്തി ഇന്ത്യ-യുഎഇ വിദേശകാര്യ മന്ത്രിമാർ

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തവും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ആസ്പദമാക്കി ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു
S. Jaishankar, Sheikh Abdullah bin Zayed Al Nahyan

എസ്. ജയ്ശങ്കർ, ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ

Updated on: 

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തവും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും ആസ്പദമാക്കി ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും, വികസന പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ജയ്ശങ്കർ ആവർത്തിച്ചു. കൂടാതെ, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും ഇരു മന്ത്രിമാരും കൂടിക്കാഴ്ചയിൽ വിലയിരുത്തി.

logo
Metro Vaartha
www.metrovaartha.com