ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു

ഓരോ എൻട്രിയുടെയും രണ്ട് കോപ്പികൾ വീതം സമർപ്പിക്കണം
indian association sharjah invites entries for sharjah pravasi sahitya award.
ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു
Updated on

ഷാർജ: ഈ വർഷത്തെ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. ഇന്ത്യക്കു പുറത്തുള്ള പ്രവാസി എഴുത്തുകാരുടെ 2022 ജനുവരിക്കു ശേഷം പ്രസിദ്ധീകരിച്ച കഥാ സമാഹാരം, കവിതാ സമാഹാരം, നോവൽ എന്നിവയാണ് പ്രവാസി സാഹിത്യ പുരസ്‌കാരത്തിനായി പരിഗണിക്കുക.

ഓരോ എൻട്രിയുടെയും രണ്ട് കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്. എൻട്രികൾ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ലഭിക്കേണ്ട അവസാന തീയതി 2024 സെപ്റ്റംബർ 30 ആണ്. കൃതികൾ അഡ്മിനിസ്ട്രേറ്ററെ നേരിട്ട് ഏൽപ്പിക്കുകയോ, കൊറിയർ അല്ലെങ്കിൽ പോസ്റ്റലായി അയക്കുകയോ ചെയ്യാം.

കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ പാനലായിരിക്കും ഓരോ വിഭാഗത്തിലുമുള്ള പുരസ്കാരത്തിന് അർഹമായ കൃതികൾ തിരഞ്ഞെടുക്കുക. ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും പുരസ്കാരം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ:

  • കൺവീനർ: 0506268752

  • കോഓർഡിനേറ്റർ: 0556287595

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com