യുഎഇയിലെ ഇന്ത്യൻ പൗരന്മാർ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

തൊഴിൽ വിസയിലോ ആശ്രിത വിസയിലോ യുഎഇയിൽ കഴിയുന്ന ഇന്ത്യക്കാരും തങ്ങളുടെ കയ്യിലുള്ള മെഡിക്കൽ ഇൻഷുറൻസ് പര്യാപ്തമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്
Indian Embassy urges Indian citizens in the UAE to ensure medical insurance coverage.

യുഎഇയിലെ ഇന്ത്യൻ പൗരന്മാർ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

യുഎഇയിലെ ഇന്ത്യൻ പൗരന്മാർ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

Updated on: 

ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ താമസിക്കുന്നവരുമായ ഇന്ത്യൻ പൗരന്മാർ ആവശ്യമായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. സന്ദർശനാർത്ഥമോ വിനോദസഞ്ചാരത്തിനായോ യുഎഇയിലേക്ക് എത്തുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അടിയന്തര വൈദ്യസഹായങ്ങളും ചികിത്സാ ചെലവുകളും വഹിക്കാൻ പര്യാപ്തമായ മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.

യുഎഇയിൽ ചികിത്സയ്‌ക്ക് ഉയർന്ന ചെലവ് വരുന്നത് കണക്കിലെടുത്താണ് ഈ നിർദേശം നൽകിയിരിക്കുന്നത്. യുഎഇ സന്ദർശിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അപകടങ്ങളോ രോഗങ്ങളോ ഉണ്ടാകുമ്പോൾ യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങാൻ കഴിയാത്ത ചികിത്സാ ചെലവ് വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അടിയന്തര മുന്നറിയിപ്പ് നൽകിയത്.

തൊഴിൽ വിസയിലോ ആശ്രിത വിസയിലോ യുഎഇയിൽ കഴിയുന്ന ഇന്ത്യക്കാരും തങ്ങളുടെ കയ്യിലുള്ള മെഡിക്കൽ ഇൻഷുറൻസ് പര്യാപ്തമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

യുഎഇയിലെ എല്ലാത്തരം മെഡിക്കൽ ചെലവുകൾക്കും ചികിത്സക്ക് വേണ്ടി ഇന്ത്യയിലേക്ക് പോകാനുള്ള ചെലവുകൾക്കും കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com