
യുഎഇ യിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം
ദുബായ്: യുഎഇ യിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ അംബാസിഡർ സഞ്ജയ് സുധീർ ദേശീയപതാക ഉയർത്തുകയും രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം വായിക്കുകയും ചെയ്തു.
യുഎഇ - ഇന്ത്യ ഉഭയകക്ഷിബന്ധം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ നിക്ഷേപ പദ്ധതികൾ പുരോഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ദേശീയപതാക ഉയർത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം അദ്ദേഹം വായിച്ചു.