ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ദുബായിൽ

ദുബായ് എക്സ്പോ സിറ്റിയിൽ ഇന്ത്യൻ പവലിയന് അനുവദിച്ച സ്ഥലത്തായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുക.
Indian Institute of Foreign Trade in Dubai

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് ദുബായിൽ

Updated on

ദുബായ്: ഐഐഎം അഹമ്മദാബാദിനെ പിന്നാലെ ഇന്ത്യയിൽ നിന്ന്​ മ​റ്റൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൂടി ദുബായിൽ ഓഫ്​ ക്യാമ്പസ്​ ആരംഭിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്‍റെ (ഐഐഎഫ്ടി) ദുബായ് ഓഫ്​ ക്യാംപസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ​ അറിയിച്ചു.

ദുബായ് എക്സ്പോ സിറ്റിയിൽ ഇന്ത്യൻ പവലിയന് അനുവദിച്ച സ്ഥലത്തായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുക. തുടക്കത്തിൽ ഹ്രസ്വകാല കോഴ്സുകളും പിന്നീട് എംബിഎ ഉൾപ്പെടെയുള്ള ബിരുദാനന്തര ബിരുദ പഠനസൗകര്യവും ഇവിടെ ആരംഭിക്കും. ഐഐഎഫ്​ടിയുടെ ആദ്യ വിദേശ ക്യാംപസാണ് ദുബായിലേതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്​ കീഴിലുള്ള ഐഐഎഫ്​ടിയുടെ ദുബായ് ക്യാംപസ്​ ആരംഭിക്കുന്നതിന്​ വിദ്യാഭ്യാസം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നും യൂനിവേഴ്​സിറ്റി ഗ്രാന്‍റ്​ കമീഷനിൽ നിന്നും നേരത്തെ അനുമതി ലഭിച്ചിരുന്നു.

യുഎഇയിൽ നിന്നുള്ള അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറക്ക്​ ക്യാംപസിന്‍റെ പ്രവർത്തനം തുടങ്ങുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളായ ഇന്ത്യൻ വിദ്യാർഥികൾക്കൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ക്യാംപസ്​ പ്രവേശനം നൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com