
ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ദുബായ്: യുഎഇ യിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദുബായ് ഖിസൈസ് കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്‍റ് ഹാളിൽ നടന്ന ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കൂട്ടായ്മ നടത്തിയ 'ഫ്രീഡം ക്വിസ്' മത്സരത്തിൽ സമ്മാനം നേടിയ ഷിൻസ് സെബാസ്റ്റ്യൻ, ഷിനോജ് ഷംസുദ്ദിൻ, ഭാസ്‌കർ രാജ് എന്നിവർക്ക് പോൾ ജോസഫ് സമ്മാനങ്ങൾ നൽകി.
വനിത വിനോദ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതീകാത്മകമായി ദേശിയ പതാക ഉയർത്തുകയും ദേശിയ ഗാനം ആലപിക്കുകയും ചെയ്തു. മധുര പലഹാരങ്ങളും വിതരണം ചെയ്തു. റോയ് റാഫേൽ സ്വാഗതവും യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.