യുഎഇയിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്- വിഷു ആഘോഷം

ഒ ഗോൾഡ് സിഇഒ അലി അബ്ദു ഉദ്ഘാടനം ചെയ്തു.
Indian journalists celebrate Eid-Vishu in the UAE

യുഎഇയിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഈദ്- വിഷു ആഘോഷം

Updated on

ദുബായ്: യുഎഇയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റിയുടെ (ഐ.എം.എഫ്) വെൽഫെയർ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഈദ്-വിഷു ആഘോഷം സംഘടിപ്പിച്ചു. ആർ.പി ഗ്രൂപ്പിന്‍റെ സഹകരണത്തോടെ അജ്‌മാൻ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്‌കൂളിൽ നടന്ന പരിപാടി ഒ ഗോൾഡ് സിഇഒ അലി അബ്ദു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ എം.സി.എ നാസർ അധ്യക്ഷത വഹിച്ചു.ആഡ് & എം ഇന്‍റർനാഷനൽ മാനേജിങ് ഡയറക്ടർ റഷീദ് മട്ടന്നൂർ, ഡോ ശ്രുതി മുരളീധരൻ പ്രസംഗിച്ചു. സർവകലാശാല ആർട്സ് ട്രെയിനിങ് സെന്‍ററിന്‍റെ നേതൃത്വത്തിൽ നടന്ന കലാവിരുന്നിന് നന്ദൻ കാക്കൂർ, മനോജ്‌ കുരുവിള, ഡോ. വീണ, അരുൺ പാറാട്ട്, ഫർസാന അരുൺ എന്നിവർ നേതൃത്വം നൽകി. ഐ.എം.എഫ് അംഗങ്ങളും വിവിധ കലാപരിപാടികളുടെ ഭാഗമായി. തൻസി ഹാഷിർ അവതാരകയായിരുന്നു.

ജമാലുദ്ദീൻ, മിന്‍റു പി.ജേക്കബ്, ജലീൽ പട്ടാമ്പി, അനൂപ് കീച്ചേരി, ജെറിൻ ജേക്കബ്, വനിതാ വിനോദ് എന്നിവർ നേതൃത്വം നൽകി. നറുക്കെടുപ്പിലെ മെഗാ സമ്മാനമായ ടി.വി രഞ്ജിത്ത് കരോത്ത് സ്വന്തമാക്കി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും നൽകി. ഐ എം എഫ് കോർഡിനേറ്റർമാരായ തൻവീർ കണ്ണൂർ സ്വാഗതവും ഷിനോജ് കെ.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. ഡോ. പുത്തൂർ റഹ്‌മാനും , ചിക്കിങ്, വി പെർഫ്യൂംസ്, എ.എ.കെ ഗ്രൂപ്പ് എന്നിവയും പരിപാടിയിൽ സഹകരിച്ചു. അംഗങ്ങൾക്ക് ഈദ്-വിഷു സ്നേഹ സമ്മാനങ്ങൾ നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com