ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം: പോസ്റ്റർ പ്രകാശനം ചെയ്തു

മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.
Indian Media Abu Dhabi inauguration: Poster released
ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം: പോസ്റ്റർ പ്രകാശനം ചെയ്തു
Updated on

അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 16ന് അബുദാബി 'ലെ റോയല്‍ മെറീഡിയന്‍' ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അബുദാബി ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും, ബിസിനസ് പ്രമുഖരും, സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

ഇതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വഹിച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്‍റ് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണദാസ്, ലുലു എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ അസീം ഉമ്മര്‍, ഐഎംഎ പ്രവര്‍ത്തക സമിതി അംഗങ്ങളായ അനില്‍ സി ഇടിക്കുള, പി.എം. അബ്ദുറഹ്മാന്‍, എന്‍എഎം ജാഫര്‍, വിഷ്ണു നാട്ടായിക്കൽ എന്നിവർ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ഞായറാഴ്ച അബുദാബി 'ലെ റോയല്‍ മെറീഡിയന്‍' ഹോട്ടലില്‍ വൈകുന്നേരം ഏഴ് മണിക്കാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com