ബ്രിട്ടീഷ് ചൈൽഡ് കെയർ ശൃംഖലയിൽ ശമ്പളമില്ലാതെ ഇന്ത്യൻ നഴ്സുമാർ

ഇന്ത്യയില്‍നിന്ന് യുകെയിലെത്താന്‍ പതിനെട്ട് ലക്ഷത്തോളം രൂപയെങ്കിലും ഓരോരുത്തര്‍ക്കും ചെലവായിട്ടുണ്ട്
ബ്രിട്ടീഷ് ചൈൽഡ് കെയർ ശൃംഖലയിൽ ശമ്പളമില്ലാതെ ഇന്ത്യൻ നഴ്സുമാർ
Updated on

സ്വന്തം ലേഖകൻ

ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ ചൈല്‍ഡ് കെയര്‍ ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നൂറു കണക്കിന് ഇന്ത്യൻ നഴ്സുമാർ മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതത്തിൽ. കിട്ടുന്നവര്‍ക്കു തന്നെ വാഗ്ദാനം ചെയ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ തുകയാണു നൽകുന്നതെന്നും പരാതി. താമസ സൗകര്യത്തെക്കുറിച്ചും തൊഴില്‍ മാനദണ്ഡങ്ങളെക്കുറിച്ചും നല്‍കിയിരുന്നതും തെറ്റായ വിവരമാണെന്ന് ഗാർഡിയൻ അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കെയര്‍ടെക് ഗ്രൂപ്പിന്‍റെ ഭാഗമായി ഗാംബിയന്‍ ചില്‍ഡ്രന്‍സ് സര്‍വീസസിലേക്കാണ് വിവിധ ഏജന്‍സികളിലൂടെ നാനൂറ് പേരെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്തത്. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളാണ്.

ഇന്ത്യയില്‍നിന്ന് യുകെയിലെത്താന്‍ പതിനെട്ട് ലക്ഷത്തോളം രൂപയെങ്കിലും ഓരോരുത്തര്‍ക്കും ചെലവായിട്ടുണ്ട്. യുകെയിലെത്തി പതിനൊന്നാം ദിവസം മുതല്‍ സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്നായിരുന്നു പുറപ്പെടും മുന്‍പ് ഏജന്‍റുമാര്‍ ഇവര്‍ക്കെല്ലാം നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍, ഈ വര്‍ഷമാദ്യം യുകെയിലെത്തിയപ്പോള്‍ കഥ മാറി. ഷിഫ്റ്റുകള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ മാത്രമേ പണം കിട്ടൂ എന്നായി.

ഭരണപരമായ നൂലാമാലകളും കാംബിയന്‍ ചില്‍ഡ്രല്‍സ് ഹോമുകളില്‍ ചിലത് പൂട്ടിയതുമെല്ലാം ഒഴിവുകളുടെ എണ്ണം കുറയാന്‍ കാരണമായി. പലരും നാലു മാസമായി ജോലിയില്ലാതെ നില്‍ക്കുന്നു. അതിനാല്‍ ശമ്പളവുമില്ല. വിസ നിബന്ധനകള്‍ കാരണം മറ്റു ജോലികള്‍ക്ക് ശ്രമിക്കാനും സാധിക്കില്ല.

കിടപ്പാടം വിറ്റോ പണയം വച്ചോ ഒക്കെയാണ് ജീവിതം പച്ചപിടിപ്പിക്കാന്‍ പലരും യുകെയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതില്‍ പലരുടെയും കടക്കെണി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണിപ്പോള്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com