ഷാർജ ഇന്ത്യൻ അസോസിയേഷനിലും ഇന്ത്യൻ സ്കൂളുകളിലും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം

ദേശീയ പതാക ഉയർത്തി രാഷ്ടപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു
Indian Republic Day Celebration

ഷാർജ ഇന്ത്യൻ അസോസിയേഷനിലും ഇന്ത്യൻ സ്കൂളുകളിലും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം

Updated on

ദുബായ്: ഇന്ത്യൻ അസോസിയേഷൻ ഷാർജയിലും ഷാർജ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു. അസോസിയേഷനിൽ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ എ.കെ.ജോൺ ദേശീയ പതാക ഉയർത്തി രാഷ്ടപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ഷാർജ ഇന്ത്യൻ സ്‌കൂൾ ഗുബൈബയിൽ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര പതാക ഉയർത്തി.ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പ്രസംഗിച്ചു.

ഷാർജ ഇന്ത്യൻ സ്കൂൾ ജവൈസ(ബോയ്സ്)യിൽ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ പതാക ഉയർത്തി.ഗേൾസ് വിഭാഗത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച റിപ്പബ്ലിക് ദിന സന്ദേശമുൾക്കൊള്ളുന്ന നൃത്തങ്ങളും ദേശഭക്തിഗാനങ്ങളും ബോയ്സ് വിഭാഗത്തിൽ 77-ാം റിപ്പബ്ലിക് ദിനത്തിൻെറ ഭാഗമായി 77 വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ച ദേശഭക്തി സംഘഗാനവും ആഘാഷ പരിപാടികൾക്ക് മാറ്റേകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com