ക്യാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

താന്യയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തു വന്നിട്ടില്ല
Indian student found dead in Canada

താന്യ ത്യാഗി

Updated on

ഒട്ടാവ: ക്യാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർഥിനി താന്യ ത്യാഗിയാണു മരിച്ചത്. വാൻകൂറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് വിവരം സ്ഥിരീകരിച്ചത്.

ഡൽഹി വിജയ് പാർക്ക് സ്വദേശിനിയാണു താന്യ. താന്യയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്തുകൊണ്ടുള്ള എക്സ് പോസ്റ്റിൽ പറയുന്നുണ്ട്.

താന്യയുടെ മൃതദേഹം വിട്ടുകിട്ടാൻ കുടുംബം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ഈ എക്സ് പോസ്റ്റിന് ആധികാരിക സ്ഥിരീകരണമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com