ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോ വിമാന സർവീസ്; മെയ് 15 മുതൽ

2 നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ
Indigo flight service from Fujairah to Kannur

ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോ വിമാന സർവീസ്; മെയ് 15 മുതൽ

Updated on

ഫുജൈറ: ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്കും കണ്ണൂരിലേക്കും ഇൻഡിഗോ മെയ് 15 മുതൽ 2 നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.

“ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ സർവീസ് തുടങ്ങുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” -ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള ജനറൽ മാനേജർ ക്യാപ്റ്റൻ ഐസ്മായിൽ അൽ ബലൂഷി പറഞ്ഞു. നിലവിൽ അബൂദബി, ദുബായ് , റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഇൻഡിഗോ സർവീസ് നടത്തുന്നുണ്ടെന്നും ഫുജൈറയിൽ നിന്ന് കൂടി സർവീസ് തുടങ്ങാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com