അസറ്റ് യുഎഇയുടെ നേതൃത്വത്തിൽ ഇന്‍റർ കോളെജിയേറ്റ് ബാഡ്മിന്‍റൺ ചാംപ്യൻഷിപ് നടത്തും

ഉച്ചക്ക് 1 മണി മുതൽ 9 മണി വരെ നടത്തപ്പെടുന്ന മത്സരത്തിൽ അമ്പതോളം കോളെജ് അലുംനികൾ പങ്കെടുക്കും
Inter Collegiate Badminton Championship will be conducted under the leadership of Asset UAE
അസറ്റ് യുഎഇയുടെ നേതൃത്വത്തിൽ ഇന്‍റർ കോളെജിയേറ്റ് ബാഡ്മിന്‍റൺ ചാംപ്യൻഷിപ് നടത്തും
Updated on

ദുബായ്: കറുകുറ്റി എസ്സിഎംഎസ്‌ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ യുഎഇയിലെ പൂർവ്വവിദ്യാർത്ഥി സംഘടന, അസറ്റ് യുഎഇയുടെ നേതൃത്വത്തിൽ ഇന്‍റർ കോളെജിയേറ്റ് ബാഡ്മിന്‍റൺ ചാംപ്യൻഷിപ് നടത്തും.

അസറ്റ് ഫെതേർസ് എന്ന പേരിൽ ഞായറാഴ്ച ദുബായ് അൽ ഖിസൈസിലെ മാസ്റ്റേഴ്സ് അക്കാദമി (ആപ്പിൾ ഇന്‍റർനാഷണൽ സ്കൂൾ) ലാണ് ടൂർണമെന്‍റ് നടത്തുന്നത്.

ഉച്ചക്ക് 1മണി മുതൽ 9 മണി വരെ നടത്തപ്പെടുന്ന മത്സരത്തിൽ അമ്പതോളം കോളെജ് അലുംനികൾ പങ്കെടുക്കും എന്ന് അസറ്റ് പ്രസിഡന്‍റ് ഡിജോ, സെക്രട്ടറി ജാബിർ, ട്രഷറർ ഹഫീസ്, സംഘാടകസമിതി അംഗങ്ങളായ രാഹുൽ, റാം, ആന്‍റണി, ജസ്‌റ്റിൻ ,ഫെബിൻ അർഷദ്, തേജ്‌ന, നീനി, സാംസൺ, ബേസിൽ, ഫൈസൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 054 597 5477 എന്ന നമ്പറിൽ ബന്ധപ്പെടുക.

Trending

No stories found.

Latest News

No stories found.